Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് കലാപവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിയുക :

  • ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിലെ ഇന്ത്യൻ ശിപായിമാർ നടത്തിയ ആദ്യത്തെ കലാപം

  • സൈനികർക്കിടയിൽ നടപ്പിലാക്കിയ വേഷപരിഷ്കാരം ലഹളയ്ക്ക് കാരണമായ സംഭവം

  • ലഹള അടിച്ചമർത്താൻ നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - സർ. റോളോ ഗില്ലസ്പി

Aവെല്ലൂർ കലാപം

Bപൈക കലാപം

Cനീലം കലാപം

Dസന്യാസി കലാപം

Answer:

A. വെല്ലൂർ കലാപം

Read Explanation:

വെല്ലൂർ ലഹള

  • ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിലെ ഇന്ത്യൻ ശിപായിമാർ നടത്തിയ ആദ്യത്തെ കലാപം - വെല്ലൂർ ലഹള

  • വെല്ലൂർ ലഹള നടന്ന വർഷം - 1806 ജൂലൈ 10

  • വെല്ലൂർ കലാപകേന്ദ്രം - തമിഴ്നാട്ടിലെ വെല്ലൂർ

  • വെല്ലൂർ ലഹളയ്ക്ക് കാരണമായ സംഭവം - സൈനികർക്കിടയിൽ നടപ്പിലാക്കിയ വേഷപരിഷ്കാരം

  • വേഷപരിഷ്കാരം നടപ്പിലാക്കിയ സൈനിക മേധാവി - ജോൺ ക്രാഡോക്ക്

  • വെല്ലൂർ ലഹള അടിച്ചമർത്താൻ നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - സർ. റോളോ ഗില്ലസ്പി

  • വെല്ലൂർ കലാപം നടക്കുമ്പോൾ മദ്രാസ് ഗവർണർ - വില്യം ബെന്റിക്

  • വെല്ലൂർ ലഹളയെ “ഒന്നാം സ്വാതന്ത്ര്യ സമര (1857) ത്തിന്റെ പൂർവ്വരംഗം” എന്ന് വിശേഷിപ്പിച്ചത് - വി.ഡി. സവർക്കർ


Related Questions:

കട്ടബൊമ്മൻ കലാപത്തിന്റെ മറ്റൊരു പേര് ?
വെല്ലൂർ ലഹളയെ “ഒന്നാം സ്വാതന്ത്ര്യ സമര (1857) ത്തിന്റെ പൂർവ്വരംഗം” എന്ന് വിശേഷിപ്പിച്ചത് :
The British colonial policies in India proved moat ruinous for Indian
താഴെപ്പറയുന്നവയിൽ ഏതാണ് 1862-ലെ കൗൺസിലിലേക്ക് ലോർഡ് കാനിംഗ് നാമനിർദ്ദേശം ചെയ്യാത്തത്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചാൾസ് രണ്ടാമൻ പോർച്ചുഗീസ് രാജാവിന്റെ മകൾ കാതറീനെ വിവാഹം കഴിച്ചപ്പോൾ ബോംബെ പ്രദേശം സ്ത്രീധനമായി  ബ്രിട്ടീഷുകാർക്ക് നൽകി. 

2.1647 ൽ  ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് കോട്ടയായ  സെന്റ് ജോർജ് കോട്ട മദ്രാസിൽ പണികഴിപ്പിച്ചു.