Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ഏതിനാണ് ഒന്നാമത്തെ പഞ്ചവത്സര പദ്ധതിയിൽ മുൻഗണന നൽകിയത് ?

Aകൃഷി

Bവ്യവസായം

Cതൊഴിലില്ലായ്മ

Dദാരിദ്ര നിര്‍മ്മാര്‍ജ്ജനം

Answer:

A. കൃഷി

Read Explanation:

കാര്‍ഷിക പദ്ധതിയില്‍ ഊന്നിയ ഒരു രാജ്യമെന്ന നിലയില്‍ നമ്മുടെ ഒന്നാം പഞ്ചവത്സര പദ്ധതി ജലസേചനം, ജല വൈദ്യുതി എന്നിവയില്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. മേട്ടൂര്‍ ഡാം, ഹിരാക്കുഡ് ഡാം, ഭക്രാനംഗല്‍ ഡാം തുടങ്ങിയ പദ്ധതികള്‍ ഇക്കാലത്ത് നടപ്പാക്കിയവയാണ്. .മാനവശേഷി വികസനം, ഗ്രാമീണ ധനകാര്യ സ്ഥാപനങ്ങളുടെ വ്യാപനം എന്നിവയും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു. കമ്യൂണിറ്റി ബ്ളോക് വഴിയാണ് ഇവ നടത്താന്‍ ഉദ്ദേശിച്ചത്. കേരളത്തില്‍ പാലക്കാട്, കുന്നത്തൂര്‍, നെയ്യാറ്റിന്‍കര, ചാലക്കുടി എന്നിവയായിരുന്നു കമ്യൂണിറ്റി ബ്ളോക്കുകളായി തെരഞ്ഞെടുത്തത്. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) ഓരോ വര്‍ഷവും 2.1 ആണ് ഉദ്ദേശിച്ചത്. എന്നാല്‍, 3.6 വളർച്ച നേടി. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യയില്‍ ഐ.ഐ.ടികള്‍ക്ക് തുടക്കമായത്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ പഞ്ചവൽസര പദ്ധതികളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്ത‌ാവന ഏത്?
Which agency in India is responsible for formulating the Five Year Plans?
2012-ൽ ആരംഭിച്ച് 2017 അവസാനിക്കുന്ന 12 -മത് പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ത് ?
During which Five-Year plan 14 major banks were nationalized?
Who introduced the concept of five year plan in India ?