അറബിക്ക കാപ്പി അതിന്റെ സുഗന്ധത്തിനും കുറഞ്ഞ കഫീനിന്റെ അളവിനും പേരുകേട്ടതാണ്.പൂവിലെ സ്വന്തം പൂമ്പൊടി കൊണ്ടുതന്നെ ബീജസങ്കലനം ചെയ്തു വിരിഞ്ഞുണ്ടാകുന്ന വര്‍ഗം ആണ് അറബിക്ക. കർണാടകയിലെ കൂർഗ് അറബിക്ക കാപ്പി, ചിക്മാഗ്ലൂര് അറബിക്ക കാപ്പി, ആന്ധ്രയിലെ അരക്കുവാലി അറബിക്ക കാപ്പി എന്നിവക്ക് അടുത്തിടെ ഭൗമസൂചികാ പദവി ലഭിച്ചിട്ടുണ്ട്.