Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ ജോഡി അല്ലാത്തത് ഏത് ?

Aഅമർത്യസെൻ - മനുഷ്യ ക്ഷേമം

Bകാൾ മാർക്സ് - ലെയ്‌സെസ് ഫെയർ സിദ്ധാന്തം

Cദാദാഭായ് നവറോജി - ചോർച്ച സിദ്ധാന്തം

Dഗാന്ധിജി - ട്രസ്റ്റീഷിപ്പ്

Answer:

B. കാൾ മാർക്സ് - ലെയ്‌സെസ് ഫെയർ സിദ്ധാന്തം

Read Explanation:

ലെയ്‌സെസ് - ഫെയർ സിദ്ധാന്തം (laissez-faire) 

  • സാമ്പത്തിക പ്രവർത്തനങ്ങളിൽ രാഷ്ട്രത്തിന്റെ  ഇടപെടലുകൾ പരിമിതപ്പെടുത്തിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം  എന്നുവാദിക്കുന്ന ഒരു സാമ്പത്തിക സിദ്ധാന്തം.
  • ഈ സിദ്ധാന്തമനുസരിച്ച് ആഭ്യന്തര സമാധാനം കാത്തു സൂക്ഷിക്കുക, വിദേശ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതു മാത്രമാണ് സർക്കാരിന്റെ കടമ. 
  • 'വ്യക്തിയാണ്  സമൂഹത്തിലെ അടിസ്ഥാന ഘടക'മെന്നും അതിനാൽ വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടതെന്നും ഈ സിദ്ധാന്തം വാധിക്കുന്നു.
  • അതിനാൽ 'വ്യക്തിവാദം' എന്നും ഈ സിദ്ധാന്തത്തിന് പേര് നൽകപ്പെട്ടിരിക്കുന്നു.
  • 'ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ആഡം സ്മിത്ത് ഈ സിദ്ധാന്തത്തിന്റെ പ്രധാനവക്താക്കളിൽ ഒരാളായിരുന്നു.
  • കൂടാതെ ഡേവിഡ് റിക്കാർഡോ, മാൽത്തൂസ്, ജെ.എസ്. മിൽ തുടങ്ങിയ ചിന്തകന്മാർ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നവരാണ്.




Related Questions:

വ്യാപാരത്തിന്റെ ഫലമായി, ഒരു രാജ്യത്തെ തൊഴിലാളികൾക്ക് അവരുടെ യഥാർത്ഥ വരുമാനത്തിൽ കുറവുണ്ടാകുന്നത് ഏത് പ്രസ്താവനയുടെ ഫലമാണ്?

I. ആ രാജ്യത്തിന് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നത്തിന്റെ ആപേക്ഷിക വില കുറയുമ്പോൾ.

II. ആ രാജ്യം ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നത്തിന്റെ ഉത്പാദനത്തിൽ ഉപയോഗിക്കുന്ന ഘടകത്തിന്റെ ആദായം കുറയുമ്പോൾ (Stolper-Samuelson).

III. ആ രാജ്യം കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നത്തിന്റെ ഉത്പാദനത്തിൽ ഉപയോഗിക്കുന്ന ഘടകത്തിന്റെ ആദായം വർദ്ധിക്കുമ്പോൾ.

Who is the Father of the Green Revolution?

ക്ലാസിക്കൽ സിദ്ധാന്തങ്ങളെ വിമർശിക്കുന്ന 'ഫാക്ടർ മൊബിലിറ്റി' (ചലനാത്മകത) സംബന്ധിച്ച പ്രസ്താവനകൾ പരിഗണിക്കുക:

I. രാജ്യത്തിനുള്ളിൽ തൊഴിലാളികൾ ചലനക്ഷമതയില്ലാത്തത്, ആപേക്ഷിക ചെലവിൽ മാറ്റങ്ങൾ വരുത്തും.

II. അന്താരാഷ്ട്ര തലത്തിൽ തൊഴിലാളികൾ ചലനക്ഷമതയുള്ളവരാണെങ്കിൽ ആപേക്ഷിക പ്രയോജനം ഇല്ലാതാകാം.

III. ഈ സിദ്ധാന്തങ്ങൾ, പലപ്പോഴും ഒരു ഉത്പാദന ഘടകം മാത്രമേ ചലനക്ഷമതയുള്ളൂ എന്ന് അനുമാനിക്കുന്നു.

Who propounded a new theory, the factor Endowment theory in connection with international trade ?
What is Laisez-faire?