Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവവിഭവത്തിന്റെ ഗണപരമായ സവിശേഷതയില്‍ ഉള്‍പ്പെടുന്നത് ഏത്?

1.വിദ്യാഭ്യാസം 

2.ആയുർദൈർഘ്യം

3.ആരോഗ്യ പരിപാലനം

4.ജനസാന്ദ്രത

A1 മാത്രം.

B1ഉം 2 ഉം മാത്രം.

C3 മാത്രം.

D4 മാത്രം.

Answer:

D. 4 മാത്രം.

Read Explanation:

മാനവവിഭവം  (Human Resource)

  • ജനജീവിതം മെച്ചപ്പെടുത്തുന്നതിനും രാജ്യപുരോഗതി കൈവരിക്കുന്നതിനും ധാരാളം സാധനങ്ങളും സേവനങ്ങളും ആവശ്യമാണ്.
  • ഇവ ഉൽപ്പാദിപ്പിക്കുന്നതിന് നിരവധിയാളുകളുടെ അധ്വാനശേഷി ഉപയോഗപ്പെടുത്തണം.
  • ഉൽപ്പാദനരംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന അധ്വാനശേഷിയുള്ള ജനങ്ങളാണ് മാനവവിഭവം.
  • മാനവവിഭവത്തിന് ഗണപരവും (Quantitative) ഗുണപരവുമായ (Qualitative) സവിശേഷതകളുണ്ട്

മാനവവിഭവത്തിന്റെ ഗുണപരമായ സവിശേഷതകൾ:

  • വിദ്യാഭ്യാസം
  • ആരോഗ്യ പരിപാലനം
  • സാക്ഷരതാനിരക്ക്
  • ആയുർദൈർഘ്യം

മാനവവിഭവത്തിന്റെ ഗണപരമായ സവിശേഷതകൾ:

  • ജനസംഖ്യാ വലുപ്പം
  • ജനസാന്ദ്രത
  • ജനസംഖ്യാ വളർച്ച
  • ജനസംഖ്യാ ഘടന


Related Questions:

2011 - ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ജനസാന്ദ്രത എത്ര ?
ഒരു ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് താമസിക്കുന്ന ജനങ്ങളുടെ എണ്ണമാണ് ?
ഇന്ത്യയിലെ പുരുഷ സാക്ഷരത നിരക്ക് എത്ര ?
വലുപ്പത്തിൽ 7-ാം സ്ഥാനമുള്ള ഇന്ത്യ ലോകവിസ്തൃതിയുടെ എത്ര ശതമാനമാണ് ?
ലോക ജനസംഖ്യ ദിനം ?