App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികൾ രചിച്ച കൃതിയേത്

Aദർശനമാല

Bവേദാധികാര നിരൂപണം

Cആത്മോപദേശ ശതകം

Dദൈവദശകം

Answer:

B. വേദാധികാര നിരൂപണം

Read Explanation:

വേദാധികാരനിരൂപണം:

  • മലയാളത്തിലെ ആദ്യ വേദപഠന ഗ്രന്ഥമായ വിശേഷിപ്പിക്കപ്പെടുന്നു  
  • വേദപഠനം ബ്രാഹ്മണരുടെ മാത്രം കുത്തകയല്ലെന്നും അത് എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണെന്നും സമർഥിക്കുന്ന  ചട്ടമ്പിസ്വാമികളുടെ കൃതി
  • ശൂദ്രന്മാർക്കും വേദം പഠിക്കുന്നതിനുള്ള അവകാശമുണ്ടെന്ന വാദിച്ച ചട്ടമ്പിസ്വാമികളുടെ കൃതി
  • "തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം" എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ട ചട്ടമ്പിസ്വാമികളുടെ കൃതി : വേദാധികാരനിരൂപണം

ചട്ടമ്പി സ്വാമികളുടെ മറ്റ്  പ്രധാന കൃതികൾ :

  • പ്രാചീന മലയാളം 
  • അദ്വൈത ചിന്താ പദ്ധതി 
  • ആദിഭാഷ 
  • കേരളത്തിലെ ദേശനാമങ്ങൾ 
  • മോക്ഷപ്രദീപ ഖണ്ഡനം 
  • ജീവകാരുണ്യ നിരൂപണം 
  • നിജാനന്ദ വിലാസം 
  • വേദാധികാര നിരൂപണം 
  • വേദാന്തസാരം 

Related Questions:

ശ്രീനാരായണ ഗുരുവിന്റെ ആദ്യരചന?
' കേരളത്തിലെ മദൻ മോഹൻ മാളവ്യ ' എന്നറിയപ്പെടുന്നത് ?
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. നാണു ആശാനെ അയ്യാ സ്വാമിക്ക് പരിചയപ്പെടുത്തിയത് ചട്ടമ്പി സ്വാമിയാണ്
  2. വേദാധികാര നിരൂപണം എന്ന പുസ്തകം എഴുതിയത് ചട്ടമ്പി സ്വാമികൾ ആണ്
  3. പണ്ഡിറ്റ് കറുപ്പൻ്റെ നേത്യത്വത്തിലാണ് കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്.
  4. വക്കം മൗലവി ആണ് ഇസ്ലാം ധർമ പരിപാലന സംഘം സ്ഥാപിച്ചത്.
    മിതവാദി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് ?