താഴെ കൊടുത്തിരിക്കുന്നവയിൽ ബാല്യകാല വികാരങ്ങളുടെ സവിശേഷതയല്ലാത്തത് ?
Aക്ഷണികത
Bതീവ്രത
Cചഞ്ചലത
Dസ്ഥിരത
Answer:
D. സ്ഥിരത
Read Explanation:
ശിശുവികാരങ്ങളുടെ പ്രത്യേകതകള്‍
- ക്ഷണികത ( ദേ വന്നു ദേ പോയി, പ്രായമാകുമ്പോള്‍ ദീര്‍ഘകാലം നിലനില്‍ക്കും)
- തീവ്രത (അനിയന്ത്രിതം)
- ചഞ്ചലത (പെട്ടെന്നു മാറി മറ്റൊന്നാകും)
- വൈകാരികദൃശ്യത (ശരീരമിളക്കി വൈകാരിക പ്രകടനം)
- സംക്ഷിപ്തത (പെട്ടെന്ന് തീരും)
- ആവൃത്തി (കൂടെക്കൂടെയുണ്ടാകും ഒരു ദിവസം തന്നെ ഒത്തിരി പ്രാവശ്യം)
- ഇടവേളകള്‍കുറവ്
കുട്ടികളിലുണ്ടാകുന്ന പ്രധാന വികാരങ്ങള്‍
- കോപം, ദേഷ്യം
- ഭയം
- അസൂയ, ഈര്‍ഷ്യ ( തനിക്ക് ലഭിക്കേണ്ടത് മറ്റൊരാള്‍ക്ക് ലഭിക്കുന്നു എന്ന തോന്നലില്‍ നിന്നും)
- ആകുലത ( ഭയത്തിന്റെ സാങ്കല്പിക രൂപം. അതിശക്തമായ ആകുലത ഉത്കണ്ഠയായി മാറും)
- സ്നേഹം , പ്രിയം
- ആഹ്ളാദം