താഴെ തന്നിരിക്കുന്നതിൽ 'കാളയും കരടിയും ' എന്ന പദങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aതൊഴിൽ വിപണിBഓഹരി വിപണിCചരക്ക് വിപണിDകുത്തക വിപണിAnswer: B. ഓഹരി വിപണി Read Explanation: ഓഹരി വിപണിയിൽ സ്ഥിരമായി കേൾക്കുന്ന ഒരു പദമാണ് ഓഹരി ചന്ത. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥലമാണ് ഓഹരി ചന്ത അല്ലെങ്കിൽ ഷെയർ മാർക്കറ്റുകൾ. ഓഹരി കമ്പോളത്തിൽ ഓഹരി കച്ചവടക്കാരുമുണ്ട്, ഊഹക്കച്ചവടക്കാരുമുണ്ട്. ഓഹരി കമ്പോളത്തിൽ ഓഹരികൾക്ക് വില കൂടുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് ഓഹരികൾ വാങ്ങിക്കൂട്ടുന്ന ഓഹരിക്കച്ചവടക്കാരാണ് ബുൾ (കാള) എന്ന് അറിയപ്പെടുന്നത്. അതുപോലെ ഓഹരി കമ്പോളത്തിൽ ഓഹരികൾക്ക് വില കുറയുമെന്ന് ഭയന്ന് ഓഹരികൾ വിൽപ്പന നടത്തുന്ന ഊഹക്കച്ചവടക്കാരാണ് ബെയർ അഥവാ കരടി. കാളയും, കരടിയും ഓഹരി വിപണിയുടെ പൊതു സ്വഭാവം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രതീകങ്ങളാണ്. Read more in App