Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക.

1. രാഷ്ട്രപതി ആണ് ലോകായുക്തയെ നിയമിക്കുന്നത്.

2. ലോകായുക്തയുടെയും ഉപലോകായുക്ത യുടെയും കാലാവധി അഞ്ച് വർഷം ആണ്.

3. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയോ, ഹൈക്കോടതിയിൽ നിന്നും  ചീഫ് ജസ്റ്റിസ് ആയി വിരമിച്ച വ്യക്തിയോ ആണ് ലോകായുക്ത ആയി നിയമിക്കപ്പെടാനുള്ള യോഗ്യതയായി കണക്കാക്കുന്നത്. 

4. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,  സ്പീക്കർ എന്നിവരടങ്ങുന്ന മൂന്നംഗ പാനൽ ആണ് ലോകായുക്തയായി നിയമിക്കേണ്ട വ്യക്തിയുടെ പേര് നാമനിർദ്ദേശം ചെയ്യുന്നത്.

A1 & 3

B2 & 3

C1,3 & 4

D2,3 & 4

Answer:

D. 2,3 & 4

Read Explanation:

  • സംസ്ഥാന ഗവർണർ ആണ് ലോകായുക്തയെ നിയമിക്കുന്നത് .
  • സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയോ, ഹൈക്കോടതിയിൽ നിന്നും ചീഫ് ജസ്റ്റിസ് ആയി വിരമിച്ച വ്യക്തിയോ ആണ് ലോകായുക്ത ആയി നിയമിക്കപ്പെടാനുള്ള യോഗ്യതയായി കണക്കാക്കുന്നത്.
  • വിരമിച്ച ഹൈക്കോടതി ജഡ്ജിയോ നിലവിലെ ഹൈക്കോടതി ജഡ്ജിയോ ആണ് ഉപലോകായുക്ത ആയി നിയമിക്കപ്പെടാനുള്ള യോഗ്യതയായി കണക്കാക്കുന്നത്.
  • മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങുന്ന മൂന്നംഗ പാനൽ ആണ് ലോകായുക്തയായി നിയമിക്കേണ്ട വ്യക്തിയുടെ പേര് ഗവർണർക്ക് നാമനിർദ്ദേശം ചെയ്യുന്നത്.
  • ലോകായുക്ത യുടെയും ഉപലോകായുക്ത യുടെയും കാലാവധി അഞ്ച് വർഷം ആണ്.
  • പുനർനിയമനം ഇവിടെ സാധ്യമല്ല

Related Questions:

Who is the Head of the Indian Republic?
The maximum duration of an ordinance issued by the president of India can be _________
Who became President after becoming Vice President?
ഇന്ത്യയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര് ?
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത് ?