താഴെ തന്നിരിക്കുന്നവയിൽ അലർജി രോഗങ്ങൾ ഏതെല്ലാം ആണ് ?
Aആസ്മ
Bഹേ ഫിവർ
Cഎക്സിമ
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
ശ്വാസനാളത്തിൽ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനത്താൽ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുകയും തന്മൂലം വലിവും ശ്വാസം മുട്ടലും ചുമയും കഫക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന ഒരു കാസ രോഗമാണ് ആസ്മ.ഇതൊരു അലർജി രോഗം ആണ്. സസ്യങ്ങളുടെ ഗന്ധം,പൂമ്പൊടി എന്നിവയിൽ നിന്നുണ്ടാകുന്ന അലർജിയാണ് ഹേ ഫിവർ. ചർമ്മവുമായി സമ്പർക്കം പുലർത്തുന്ന ലാറ്റെക്സ് പോലുള്ള വസ്തുക്കളും അലർജിക്ക് കാരണങ്ങളാണ്. ഇങ്ങനെ ചർമത്തിലുണ്ടാകുന്ന അലർജിയെ കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് അല്ലെങ്കിൽ എക്സിമ എന്നറിയപ്പെടുന്നു.