Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.

2.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

3.ഹിമപ്പുലികൾ ഹെമിസ് നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്നു.

A1,2

B1,3

C1,2,3

D2,3

Answer:

C. 1,2,3

Read Explanation:

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 5854 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 4100 ചതുരശ്ര കിലോമീറ്ററാണ്. ഹിമപ്പുലി, ടിബറ്റൻ കാട്ടുകഴുത, ഐബക്സ്, ടിബറ്റൻ ആർഗലി, ഹിമാലയൻ മാർമറ്റ് തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും സംരക്ഷിക്കപ്പെടുന്ന വന്യമൃഗങ്ങൾ. എഴുപതിലേറെ പക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്. അതിൽ റോസ് ഫിഞ്ച് ഇനത്തിൽ പെട്ടവയാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.


Related Questions:

What were the main concerns raised by environmental activists regarding the Tehri Dam?
Which organisation defined disasters as a sudden ecological phenomenon of sufficient magnitude to require external assistance ?
Who is considered the main leader of the Chipko Movement?
IUCN തയ്യാറാക്കിയ ഒരിക്കലും തിരിച്ചു വരാത്ത ജൈവവൈവിധ്യ തുരുത്തുകളുടെ (Irreplaceable Biodiversity) പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള പ്രദേശം ഏത് ?
Who was the prominent leader of the Appiko Movement?