താഴെ തന്നിരിക്കുന്നവയിൽ ശുദ്ധജല തടാകമല്ലാത്തത് ഏത്?
Aവൂളാർ തടാകം
Bദാൽ തടാകം
Cലോക്തക് തടാകം
Dസംഭാർ തടാകം
Answer:
D. സംഭാർ തടാകം
Read Explanation:
സാംഭാർ തടാകം
- ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ഉപ്പുവെള്ള തടാകമാണ് സാംഭാർ തടാകം.
- 1990-ൽ റാംസർ ഉടമ്പടി പ്രകാരം ഇത് അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ടു
വുലാർ തടാകം:
- ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നാണ് വുലാർ തടാകം
- കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ദാൽ തടാകം:
- കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിലെ ഒരു പ്രധാന തടാകമാണ് ദാൽ തടാകം
ലോക്തക് തടാകം
- വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോക്തക് തടാകം
- മണിപ്പൂർ സംസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്
- സസ്യങ്ങളുടെ പിണ്ഡം, മണ്ണ്, വിവിധ ജൈവവസ്തുക്കൾ എന്നിവ ചേർന്ന് രൂപപ്പെടുന്ന ഫംഡിസ് (Phumdis) എന്ന പ്രതിഭാസത്തിന് ഇവിടം പേര്കേട്ടതാണ്
- ഇവിടെ സ്ഥിതി ചെയ്യുന്ന കെയ്ബുൾ ലംജാവോ നാഷണൽ പാർക്ക് ലോകത്തിലെ ഏക ഫ്ലോട്ടിംഗ് ദേശീയോദ്യാനമാണ്.