App Logo

No.1 PSC Learning App

1M+ Downloads
താഴെ നല്കിയിരിക്കുന്നതിൽ അമ്മയെ എനിക്കിഷ്ടമാണ്, അമ്മയാണ് ദൈവം, അമ്മ എനിക്ക് പാൽതരും തുടങ്ങിയ പ്രയോഗങ്ങളിലൂടെ 'അമ്മ' എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നത് ഏത് രീതിയിലൂടെയാണ് ?

Aആവർത്തനം

Bഓർമ

Cചാക്രികാരോഹണം

Dസഹവർത്തിതം

Answer:

C. ചാക്രികാരോഹണം

Read Explanation:

ചാക്രികാരോഹണ രീതി (Spiralling)

  • പാഠ്യപദ്ധതി ചാക്രികാരോഹണരീതി (സർപ്പിളരീതി) യിൽ ചിട്ടപ്പെടുത്തണമെന്ന് ബ്രൂണർ സിദ്ധാന്തിക്കുന്നു.
  • സ്വാഭാവികമായ ഒരു പഠന രീതിയാണിത്.
  • നേടിയ അറിവിന്മേൽ നിരന്തരം പുതിയ അറിവ് ചേർത്ത് കൂടുതൽ ആഴത്തിലേക്കും വ്യാപ്തിയിലേക്കും പോവുക എന്നതാണ് ഈ പഠനരീതി കൊണ്ട് അർത്ഥമാക്കുന്നത്.

ഉദാ :- ജലം എന്ന ആശയത്തെ സ്വാംശീകരിക്കുന്നത്  ജലത്തിൽ കുളിക്കുമ്പോൾ, കഴുകുമ്പോൾ, ജലം കുടിക്കുമ്പോൾ, ജലാശയം നിരീക്ഷിക്കുമ്പോൾ, സസ്യങ്ങൾക്ക് ജലസേചനം നടത്തുമ്പോൾ, മഴ പെയ്യുന്നത് കാണുമ്പോൾ. ജലം ഉപയോഗിച്ച് വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ജലശക്തി തിരിച്ചറിയുമ്പോൾ എന്നിങ്ങനെ നിരവധി സന്ദർഭങ്ങളിലൂടെയാണ്.

  • ഒരേ കാര്യം തന്നെ പലപ്പോഴും ആവർത്തിച്ചെന്നു  വന്നേക്കാം. പക്ഷേ അത് കേവലം ആവർത്തനമല്ല. മറിച്ച് മുമ്പ് പഠിച്ച കാര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതൽ ആഴത്തിലുള്ള പഠനമാണ് സാധ്യമാക്കുന്നത്.

Related Questions:

സാമൂഹ്യജ്ഞാന നിർമിതി വാദത്തിൻ്റെ ഉപജ്ഞാതാവ്?
Which of the following best describes Stage 3 (Good Interpersonal Relationships)?
Which type of learning did Ausubel criticize as ineffective?
നോം ചോംസ്കി മുന്നോട്ടുവെച്ച ഭാഷാപഠന സിദ്ധാന്തവുമായി ഏറ്റവും അടുത്തു നിൽക്കുന്നത് ഏത് ?
ഏത് തലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്നാണ് സിഗ്മണ്ട് ഫ്രോയിഡ് വിശദീകരിച്ചത് ?