Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിട്ടുള്ളവയിൽ ഏത് ക്ഷേത്രത്തിലാണ് 'നാരീപൂജ' നടത്താറുള്ളത് ?

Aചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം

Bആറ്റുകാൽ ഭഗവതി ക്ഷേത്രം

Cതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം

Dആറന്മുള പാർത്ഥസാരഥി ക്ഷേത്രം

Answer:

A. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം

Read Explanation:

  • ചക്കുളത്തുകാവിലെ ഏറ്റവും ശ്രദ്ധേയമായ അനുഷ്ഠാനമാണ് നാരീപൂജ

  • നാരീപൂജ നടത്തപ്പെടുന്ന ദിവസം ഇന്ത്യയിലെ പ്രശസ്തരായ വനിതകളെ അതിഥിയായി ക്ഷണിച്ച് ഇവിടെ നാരീ പൂജയ്ക്കിരുത്താറുണ്ട്.

  • അലങ്കൃത പീഠത്തിൽ സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂർവ്വം പൂജാരി ഇവരെ ദുർഗ്ഗാസങ്കൽപ്പത്തിൽ പൂജിക്കുന്നു.

  • സ്ത്രീകൾ എവിടെ മാനിക്കപ്പെടുന്നുവോ അവിടെ ദേവതമാർ ആനന്ദിക്കുന്നുവെന്ന സങ്കല്പവും സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്പവുമാണ് ഇത്തരമൊരു പൂജയുടെ പൊരുൾ.

  • സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ മഹാദേവിയെ ആരാധിച്ചത്‌. ഈ വിശ്വാസപ്രകാരം സ്ത്രീകളെ ലോകമാതാവായ ആദിപരാശക്തിയുടെ പ്രതീകമായി ആരാധിക്കുന്ന ശാക്തേയ പൂജയാണിത്.


Related Questions:

മഹാക്ഷേത്രങ്ങളിൽ സൂര്യപ്രകാശം ബിംബത്തിൽ പതിക്കും വിധം സൂര്യനുയരുമ്പോൾ നടത്തപ്പെടുന്ന പൂജയാണ് :
കാശി വിശ്വനാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
ശൈവ ക്ഷേത്രങ്ങളിൽ തേവാരം (ശിവസ്തുതി ) ആലപിക്കുന്നവർ അറിയപ്പെടുന്ന പേര് ?
ആദി കേശവ ക്ഷേത്രം എവിടെ ആണ് സ്ഥിതി ചെയുന്നത് ?
താഴെ തന്നിരിക്കുന്നതിൽ ഏത് ക്ഷേത്രത്തിലാണ് വാമനമൂർത്തിയെ പ്രധാന പ്രതിഷ്ഠയായി പ്രതിഷ്ഠിച്ചിട്ടുള്ളത് ?