Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.മനുഷ്യശരീരത്തിലെ ഏകദേശം ജീനുകളുടെ എണ്ണം 25000 ആണ്.

2.1990-കളിൽ നടത്തപ്പെട്ട ഹ്യുമൻ ജിനോം പ്രോജക്ട് ലൂടെയാണ് ഇത് കണ്ടെത്തപ്പെട്ടത്.

3.റഷ്യയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഹ്യൂമൻ ജീനോം പ്രോജക്ട്.

A1,2

B1 മാത്രം.

C3 മാത്രം.

Dഇവയെല്ലാം.

Answer:

C. 3 മാത്രം.

Read Explanation:

മനുഷ്യൻറെ പൂർണജനിതകസാരം കണ്ടെത്താൻ 1990-ൽ അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഹ്യുമൻ ജിനോം പ്രൊജക്റ്റ് (Human Genome Project (HGP) . 300 കോടി ഡോളർ ചെലവ് കണക്കാക്കപ്പെട്ട പദ്ധതി, അമേരിക്ക, ചൈന, ഫ്രാൻസ്, ജെർമനി,ജപ്പാൻ, ബ്രിട്ടൻ എന്നി രാജ്യങ്ങൾ കൂടി ഉൾപെട്ട കൺസോർഷ്യമാണ് പൂർത്തിയായിയത്. മനുഷ്യ ഡി.എൻ.എ. യിലെ 320 കോടിയോളം വരുന്ന രാസബന്ധങ്ങളെ വായിച്ചേടുക്കുക, ജീനുകളെ തിരിച്ചറിയുക തുടങ്ങിയവയായിരുന്നു 15 വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദേശിച്ച പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങൾ.മനുഷ്യശരീരത്തിലെ ഏകദേശം ജീനുകളുടെ എണ്ണം 25000 ആണ് എന്ന് ഇതിലൂടെയാണ് കണ്ടെത്തിയത്.


Related Questions:

മറ്റൊരു സ്വഭാവത്തെ "അധികാരപ്പെടുത്തുകയും" മറയ്ക്കുകയും ചെയ്യുന്ന ഒരു സ്വഭാവത്തെ വിളിക്കുന്നത്
താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് HbS ജീൻ ഉല്പാദനവുമായ mRNA കോഡോൺ ?
വൈറൽ ജീനോം ബാക്ടീരിയൽ ജീനോമുമായി സംയോജിപ്പിക്കപ്പെടുമ്പോൾ അവ ____________ എന്നറിയപ്പെടുന്നു.
Mendel's law of independent assortment is not applicable to
രണ്ട് മോണോസോമിക് ഗമീറ്റുകളുടെ സങ്കലനഫലമായുണ്ടാകുന്ന അവസ്ഥ ?