Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ നിന്നു നവോത്ഥാന നായകനെ തിരിച്ചറിയുക:

1.ബാംഗ്ലൂരിലും കൊൽക്കത്തയിലും പോയി പഠിക്കാൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയ നവോത്ഥാന നായകൻ.

2.മലയാളി മെമ്മോറിയലിലെ മൂന്നാമത്തെ ഒപ്പുകാരൻ.

3.സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെട്ട വ്യക്തി.

4. തനിക്കും തന്റെ വംശത്തിനും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് മദ്രാസ് മെയിൽ  പത്രത്തിൽ  ലേഖന പരമ്പര എഴുതിയ നവോത്ഥാന നായകൻ

Aനടരാജ ഗുരു

Bസഹോദരൻ അയ്യപ്പൻ

Cഡോ: പൽപ്പു

Dബാരിസ്റ്റർ ജി പി പിള്ള

Answer:

C. ഡോ: പൽപ്പു

Read Explanation:

  • 'ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി' എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാവ് 
  • ബാംഗ്ലൂരിലും കൊൽക്കത്തയിലും പോയി പഠിക്കാൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയ വ്യക്തി 
  • 'പൽപ്പുവിൻ്റെ മാനസപുത്രൻ' എന്നറിയപ്പെടുന്നത് കുമാരനാശാൻ ആണ്.
  • സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെട്ട വ്യക്തി പൽപ്പുവാണ്.
  • 1882ൽ മൈസൂർ കൊട്ടാരത്തിൽ വച്ച് പൽപ്പുവിന്  സ്വാമി വിവേകാനന്ദനിൽ നിന്നു കിട്ടിയ ഉപദേശം 1903 ൽ എസ്.എൻ.ഡി.പി യോഗം സ്ഥാപിക്കുന്നതിനു നിമിത്തമായി.
  • തനിക്കും തന്റെ വംശത്തിനും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് മദ്രാസ് മെയിൽ പത്രത്തിൽ ഡോ പല്പ്പു എഴുതി 
  • ഈ ലേഖന പരമ്പരയുടെ പേര് 'തിരുവിതാംകോട്ടെ തീയൻ' എന്നായിരുന്നു.

Related Questions:

Name the work written by Kumaranasan from the inspiration of Edwin Arnold's Light of Asia :

ജനയുഗം പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സി.പി.ഐ.യുടെ(കേരളാ ഘടകം) നേതൃത്വത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ജനയുഗം.
  2. 1947 ലാണ് ജനയുഗം പ്രസിദ്ധീകരണം ആരംഭിച്ചത്.
  3. 1953 മുതൽ ജനയുഗം ഒരു ദിനപത്രമായി മാറി.
    ശ്രീനാരായണഗുരു രചിച്ച ഏത് കൃതിയുടെ ശതാബ്ദിയാണ് 2014 ൽ ആഘോഷിച്ചത്?
    രാജ്യദ്രോഹക്കുറ്റം ചുമത്തി തിരുവിതാംകൂറിൽ നിന്നും നാടുകടത്തപ്പെട്ട എഴുത്തുകാരൻ?

    ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു പേട്ടയിൽ രാമൻപിള്ള ആശാൻ ആയിരുന്നു.

    2.രാമൻപിള്ള ആശാൻൻ്റെ ഗുരുകുലത്തിലെ വിദ്യാർത്ഥികളുടെ പ്രതിനിധിയായും അവരെ നിയന്ത്രിക്കുന്നതിനായയും  കുഞ്ഞൻപിള്ള എന്ന ബാല്യകാലനാമം ഉണ്ടായിരുന്ന ചട്ടമ്പിസ്വാമിയെ മോണിറ്റർ ആയി നിയോഗിച്ചു.

    3.അങ്ങനെയാണ് 'ചട്ടമ്പി' എന്ന വിശേഷണം സ്വാമികൾക്ക് ലഭിച്ചത്