Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന വ്യക്തികളിൽ "കായിക/ചാലക ബുദ്ധിശക്തി" കൂടുതലുള്ളവരെ തിരിച്ചറിയുക ?

  1. ഫുട്ബോൾതാരം റൊണാൾഡോ
  2. സംഗീതജ്ഞ ചിത്ര
  3. നടൻ മമ്മൂട്ടി
  4. നാവികൻ അഭിലാഷ് ടോമി

    Aii, iv

    Bi, iii എന്നിവ

    Civ മാത്രം

    Di, ii

    Answer:

    B. i, iii എന്നിവ

    Read Explanation:

    ബഹുതരബുദ്ധികൾ (Multiple Intelligences)

    • ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
    • 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു. 
    • അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും  വാദിച്ചു. 
      1. ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി 
      2. വാചിക/ഭാഷാപര ബുദ്ധിശക്തി
      3. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
      4. കായിക/ചാലക ബുദ്ധിശക്തി
      5. സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
      6. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
      7. ആത്മദർശന ബുദ്ധിശക്തി
      8. പ്രകൃതിബന്ധിത ബുദ്ധിശക്തി
      9. അസ്തിത്വപരമായ ബുദ്ധിശക്തി

    കായിക/ചാലക ബുദ്ധിശക്തി (Bodily/Kinesthetic Intelligence)

    സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്തോടെയാണ്.

    • കായികതാരം 
    • നർത്തകൻ 
    • നടൻ 
    • ശില്പി  
    • സർക്കസ് താരം 

    എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ്.


    Related Questions:

    ബുദ്ധിമാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

    1. പ്രായം കൂടുംതോറും കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളുടെ കാഠിന്യനിലവാരവും വർധിക്കും എന്ന് ബിനെ അഭിപ്രായപ്പെട്ടു. 
    2. ബുദ്ധിശക്തിയെ വസ്തുനിഷ്ഠമായി നിർണയിക്കാനുള്ള ആദ്യ ശ്രമം നടത്തിയത് വില്യം സ്റ്റേൺ
    3. സുഹൃത്തായ സൈമണിൻ്റെ സഹായത്തോടെ - ബിനെ - സൈമൺ മാപകം നിർമ്മിച്ചു.
    4. "മാനസിക വയസ്സ്" എന്ന ആശയത്തിന് രൂപം നൽകിയത് ഗ്രിഫിത്ത്
      ബുദ്ധി പാരമ്പര്യമാണെന്നതിന് തെളിവ് നൽകുന്ന സിദ്ധാന്തം ഏതാണ് ?
      ഒരു ബുദ്ധി പരീക്ഷയിൽ ഒരു കുട്ടിയുടെ ഐ. ക്യു. 140 എന്ന് മനസ്സിലായി. ആ കുട്ടി ഏത് കൂട്ടത്തിൽ ഉൾപ്പെടുന്നു ?
      "The Group Intelligence Test of the State Burcaue of Psychology" ഏതുതരം ബുദ്ധി ശോധകത്തിന് ഉദാഹരണമാണ് ?
      Multiple Intelligence Theory is associated to_____