Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കേന്ദ്ര സർവ്വീസിന് ഉദാഹരണം ഏതാണ് ?

Aഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ്

Bഇന്ത്യൻ പോലീസ് സർവ്വീസ്

Cഇന്ത്യൻ റെയിൽവേ സർവീസ് .

Dസെയിൽസ് ടാക്സ് ഓഫീസർ

Answer:

C. ഇന്ത്യൻ റെയിൽവേ സർവീസ് .

Read Explanation:

ഇന്ത്യൻ സിവിൽ സർവീസിന്റെ വർഗീകരണം (Classification Of Indian Civil Service):

 

1. അഖിലേന്ത്യാ സർവീസ് (All India Service) 

2. കേന്ദ്ര സർവീസ് (Central Service)

3. സംസ്ഥാന സർവീസ് (State Service)

അഖിലേന്ത്യാ സർവീസ് (All India Service):

  • ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.

  • കേന്ദ്ര സർവീസിലോ, സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു.

     

ഉദാഹരണം:  

 

  • ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS)

     

  • ഇന്ത്യൻ പോലീസ് സർവീസ് (IPS)

കേന്ദ്ര സർവീസ് (Central Service):

  • ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.

  • കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.

ഉദാഹരണം: 

  • ഇന്ത്യൻ ഫോറിൻ സർവീസ് (IFS)

  • ഇന്ത്യൻ റെയിൽവേ സർവീസ് (IRS)

സംസ്ഥാന സർവീസ് (State Service)

  • സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കുന്നു.

  • സംസ്ഥാന ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു

ഉദാഹരണം: 

  • സെയിൽസ് ടാക്സ് ഓഫീസർ


Related Questions:

  1. ആർട്ടിക്കിൾ 74 പ്രകാരം കാര്യനിർവഹണത്തിൽ പ്രസിഡന്റിനെ സഹായിക്കുവാനും ഉപദേശിക്കുവാനുമായി പ്രധാനമന്തി അധ്യക്ഷനായ ഒരു മന്ത്രിസഭാ ഉണ്ടായിരിക്കണം 
  2. കേന്ദ്ര മന്ത്രിസഭക്ക് ലോക്സഭയോട് കൂട്ടുത്തരവാദിത്വം ഉണ്ടായിരിക്കണം എന്ന ഭരണഘടനയിൽ പറയുന്നു 
  3. ഓരോ മന്ത്രിക്കും അവരുടെ വകുപ്പുകളിലെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളുലും മാത്രമല്ല മറ്റ് വകുപ്പുകളിലെ പ്രവർത്തനങ്ങളുലും ഉത്തരവാദിത്വം ഉണ്ടായിരിക്കും 
  4. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് രാഷ്‌ട്രപതി പ്രവർത്തിക്കേണ്ടതെന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി - 34-ാം ഭേദഗതി 

തന്നിരിക്കുന്നതിൽ ശരി്യായ പ്രസ്താവനകൾ ഏതൊക്കെയാണ് ?


  1. ഇന്ത്യയുടെ 14 -ാ മത് രാഷ്ട്രപതി 
  2. മുൻ ബിഹാർ ഗവർണർ 
  3. കാൺപൂരിൽ നിന്നുള്ള ദളിത് നേതാവ് 

ഏത് ഇന്ത്യൻ രാഷ്‌ട്രപതിയെക്കുറിച്ചാണ് പറയുന്നത് ? 

താഴെ പറയുന്നതിൽ സംസ്ഥാന സർവ്വീസിന് ഉദാഹരണം ഏതാണ് ?

വീറ്റോ അധികാരത്തെ പറ്റി ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ' ഞാൻ തടയുന്നു ' എന്നതാണ് വീറ്റോ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം  
  2. ബ്രിട്ടീഷ് രാജാവിന് / രാഞ്ജിക്ക് ഉപയോഗിക്കാൻ കഴിയുന്ന വീറ്റോ അധികാരം ' റോയൽ വീറ്റോ ' എന്നറിയപ്പെടുന്നു  
  3. 1708 ൽ ബ്രിട്ടീഷ് രാഞ്ജി ഉപയോഗിച്ചതിന് ശേഷം ആരും ഇതുവരെ റോയൽ വീറ്റോ ഉപയോഗിച്ചിട്ടില്ല    
  4. റോയൽ വീറ്റോ ഉപയോഗിച്ച് ബ്രിട്ടീഷ് രാഞ്ജിക്ക് പാർലമെന്റ് പാസ്സാക്കുന്ന നിയമം നിരാകരിക്കാൻ സാധിക്കും 
താഴെ പറയുന്നതിൽ അഖിലേന്ത്യാ സർവ്വീസിന് ഉദാഹരണം ഏതാണ് ?