App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ മൗലിക കടമകൾ അല്ലാത്തതിനെ തിരഞ്ഞെടുക്കുക

Aഭരണഘടനയെ അനുസരിക്കുകയും, ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ആദർശങ്ങളെയും, സ്ഥാപന ങ്ങളെയും, ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ആദരിക്കുക.

Bഇന്ത്യൻ സ്വാതന്ത്യ സമരത്തിന് പ്രചോദനം പകർന്ന ഉന്നത ആദർശങ്ങളെ പിന്തുടരുക.

Cഇന്ത്യയുടെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും കാത്തു സൂക്ഷിക്കുക

Dതുല്യ ജോലിക്ക് തുല്യ വേതനം

Answer:

D. തുല്യ ജോലിക്ക് തുല്യ വേതനം

Read Explanation:

  • ഭരണഘടനയുടെ ഭാഗം 4 A യിൽ 51A വകുപ്പിലാണ് മൗലിക കടമകൾ പരാമർശിക്കപ്പെടുന്നത്
  • 42ാം ഭേദഗതിയിലൂടെ 1976 ലാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെടുന്നത്
  • നിലവിൽ 11 മൗലിക കടമകളാണ് ഭരണഘടനയിൽ ഉള്ളത്
  • മൗലിക കടമകൾ ന്യായ വാദത്തിന് അർഹമല്ല 
  • തുല്യ ജോലിക്ക് തുല്യ വേതനം എന്നത് മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽ പെടുന്നതാണ്

Related Questions:

ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികകർത്തവ്യങ്ങൾ കുറിച്ച് പ്രതിപാദിക്കുന്നത്?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്നത് ?
എത്ര മൗലിക കടമകളാണ് ഇപ്പോൾ ഭരണഘടനയിൽ ഉള്ളത് ?
മൗലിക കടമകൾ നടപ്പിലാക്കുന്നതിനുള്ള നിയമവ്യവസ്ഥകളുടെ നിലനിൽപ്പ് പരിശോധിക്കുന്നതിനായി നിയമിക്കപ്പെട്ട കമ്മിറ്റി ഇവയിൽ ഏതാണ് ?
ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു ?