Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ വക്കം അബ്ദുൾ ഖാദർ മൗലവി സ്ഥാപിച്ച സംഘടനകൾ ഏതൊക്കെയാണ് ?

  1. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ
  2. കേരള മുസ്ലിം ഐക്യ സംഘം
  3. ഇസ്ലാം ധർമ്മ പരിപാലന സംഘം

    A1, 2 എന്നിവ

    B1 മാത്രം

    Cഇവയെല്ലാം

    D3 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    വക്കം അബ്ദുൽ ഖാദർ മൗലവി

    • ജനനം : 1873 ഡിസംബർ 28
    • ജന്മ സ്ഥലം : വക്കം ചിറയിൻകീഴ് താലൂക്ക് തിരുവനന്തപുരം
    • ജന്മഗൃഹം : പൂന്ത്രാൻവിളാകം വീട്
    • പിതാവ് : മുഹമ്മദ് കുഞ്ഞ്
    • മാതാവ് : ആഷ് ബീവി
    • മകൻ : അബ്ദുൽ ഖാദർ
    • മരണം : 1932 ഒക്ടോബർ 31
    • കേരള മുസ്ലിം നവോദ്ധാനത്തിന്റെ പിതാവ് : വക്കം അബ്ദുൽ ഖാദർ മൗലവി.
    • വക്കം മൗലവി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ
    • എസ് എൻ ഡി പിയുടെ മാതൃകയിൽ വക്കം മൗലവി ആരംഭിച്ച സംഘടന : ഇസ്ലാം ധർമ്മ പരിപാലന സംഘം.
    • ഇസ്ലാം ധർമ്മ പരിപാലന സംഘം സ്ഥാപിതമായ വർഷം : 1918 (നിലയ്ക്കമുക്ക്)
    • മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടി എങ്കിലേ മനുഷ്യ പുരോഗതി സാധ്യമാവൂ എന്നു പറഞ്ഞ സാമൂഹിക പരിഷ്കർത്താവ് 
    • ഇസ്ലാമിക് പബ്ലിക്കേഷൻ ഹൗന്റെ സ്ഥാപകൻ : വക്കം മൗലവി (1931)
    • വക്കം അബ്ദുൽ ഖാദർ മൗലവി മരണമടഞ്ഞത് : 1932 ഒക്ടോബർ 31. 
    • വക്കം മൗലവി സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് : കോഴിക്കോട്.

    സ്വദേശാഭിമാനി പത്രം:

    • സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ : വക്കം അബ്ദുൽ ഖാദർ മൗലവി.
    • പത്രം ആരംഭിച്ച വർഷം : 1905, ജനുവരി 19.
    • പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം : അഞ്ചുതെങ്ങ്.
    • സ്വദേശാഭിമാനി പത്രത്തിന്റെ ആപ്തവാക്യം : ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ. 
    • സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ : സി പി ഗോവിന്ദപിള്ള.  
    • രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററായ വർഷം : 1906. 
    • സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച വർഷം : 1907. 
    • തിരുവിതാംകൂർ സർക്കാറിനെയും ദിവാൻ ആയ പി രാജഗോപാലാചാരിയെ വിമർശിച്ചതിന്റെ പേരിൽ സ്വദേശാഭിമാനി പത്രം നിരോധിച്ച വർഷം : 1910 സെപ്റ്റംബർ 26
    • “എന്റെ പത്രാധിപർ ഇല്ലാതെ, എനിക്ക് എന്തിനാണ് പത്രവും അച്ചടിശാലയും” എന്ന് അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ : വക്കം മൗലവി. 

    വക്കം മൗലവി ആരംഭിച്ച സംഘടനകൾ: 

    1. അഖില തിരുവിതാംകൂർ 
    2. മുസ്ലിം മഹാജനസഭ 
    3. മുസ്ലിം ഐക്യ സംഘം 
    4. മുസ്ലിം സമാജം (ചെറിയൻ കീഴ്)

    മൗലവിയുടെ പ്രധാനകൃതികൾ:

    1.നബിമാർ

    2.ഖുർആൻ വ്യാഖ്യാനം

    3.ഇസ്ലാംമത സിദ്ധാന്തസംഗ്രഹം

    4.ഇൽമുത്തജ്‌വീദ് ദൗ ഉസ്വബാഹ്

    5.തഅ്‌ലീമുൽ ഖിറാഅ

    • മൗലവി രചിച്ച വിശുദ്ധ ഖുർആനിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ച മാസിക : ദീപിക.
    • വക്കം മൗലവിയുടെ ജീവിതത്തെ ആസ്പദമാക്കി “സ്വദേശാഭിമാനി വക്കം മൗലവി” എന്ന ജീവചരിത്ര കൃതി രചിച്ചത് : ഡോക്ടർ ജമാൽ മുഹമ്മദ്.

    വക്കം മൗലവി ആരംഭിച്ച മാസികകൾ:

    • മുസ്ലിം (1906) : മലയാളം മാസിക
    • അൽ ഇസ്ലാം (1918) : അറബി മലയാളം മാസിക
    • ദീപിക (1931)
    • സ്കൂൾ വിദ്യാഭ്യാസത്തിൽ അറബി ഭാഷ ഉൾപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവച്ച മാസിക : മുസ്ലിം. 
    • വക്കം മൗലവി അറബി മലയാളത്തിൽ ആരംഭിച്ച മാസിക : അൽ ഇസ്ലാം.

    Related Questions:

    ആത്മബോധത്തിൽ നിന്നുണർന്ന ജനതയുടെ സാംസ്കാരിക നവോത്ഥാനത്തിനായ് "ആത്മവിദ്യാസംഘം" സ്ഥാപിച്ച നവോത്ഥാന നായകർ :
    Who called Kumaranasan “The Poet of Renaissance’?
    ചട്ടമ്പിസ്വാമിയുടെ പ്രധാന കൃതി
    Chattampi Swamikal was born in the year :

    താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

    1.പന്തിഭോജനം സംഘടിപ്പിച് ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകനാണ് തൈക്കാട് അയ്യാ.

    2.ജാതിഭേദമന്യേ ഏതൊരു യോഗിക്കും വിഗ്രഹ പ്രതിഷ്ഠ നടത്താമെന്നും  അദ്ദേഹം വാദിച്ചു.