Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആർദ്രം പദ്ധതിയുടെ ലക്ഷ്യമല്ലാത്തത് ഏത് ?

Aഒ. പി. സംവിധാനങ്ങളുടെ നവീകരണം

Bജില്ലാ, താലൂക്ക് തല ആശുപ്രതികളുടെ നിലവാരം ഏകീകരണം

Cസ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ

Dപ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തൽ

Answer:

C. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ

Read Explanation:

ആര്‍ദ്രം മിഷന്‍

  • സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതെയാക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്പന ചെയ്തിരിക്കുന്നതാണ് ആര്‍ദ്രം മിഷന്‍.
  • രോഗീസൗഹാര്‍ദപരമായ ഒരു സമീപനം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുക. ഇതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.
  • അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി വരുന്ന ചെലവുകള്‍ കിഫ്ബി (KIIFB) മുഖേനയും, പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവുകള്‍ സംസ്ഥാന ബഡ്ജറ്റില്‍ നിന്നുമാണ് വകയിരുത്തുന്നത്.
  • സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ-താലൂക്കാശുപത്രികള്‍ എന്നീ തലങ്ങളിലായിരിക്കും ആര്‍ദ്രം മിഷനില്‍ പ്രഥമ പരിഗണന നല്‍കുന്നത്.
  • ജില്ലാ-താലൂക്കാശുപത്രികളില്‍ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കും.

ആർദ്രം പദ്ധതിയുടെ ലക്ഷ്യങ്ങൾ

  • ഒരു രോഗി ആശുപത്രിയിലെത്തി രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഡോക്റ്ററെ കണ്ട് റ്റെസ്റ്റുകള്‍ നടത്തി മരുന്ന് വാങ്ങുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇലക്റ്റ്രോണിക്‍ സാങ്കേതികവിദ്യയുപയോഗിച്ച് ആധുനികവല്‍ക്കരിക്കും.
  • കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ഇരിപ്പിട സൗകര്യം
  • രോഗികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും
  • രോഗികളെ പരിശോധിക്കുമ്പോഴും ചികില്‍സിക്കുമ്പോഴും സ്വകാര്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്യാബിനുകള്‍ സ്ഥാപിക്കും.

  • എല്ലാ ആശുപത്രികളിലും ഒരു കോര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ റ്റീമിന്റെ സഹായത്തോടെ എമര്‍ജന്‍സി, ഔട്ട് പേഷ്യന്റ്, ഇന്‍ പേഷ്യന്റ്, ലേബര്‍റൂം, മൈനര്‍ & മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ലാബോറട്ടറി, എക്സ് റേ, അള്‍ട്രാ സൗണ്ട് സ്കാനര്‍, ഫാര്‍മസി തുടങ്ങിയ സേവനങ്ങള്‍ വിപുലീകരിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കും.




Related Questions:

ഓട്ടിസം ബാധിച്ച കുട്ടികളിലെ സർഗശേഷി കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് സമഗ്ര ശിക്ഷ കേരളം ഒരുക്കുന്ന പദ്ധതി ?
കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
വർദ്ധിച്ചു വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെയും, ചൂഷണങ്ങളേയും കുറിച്ച്, കുട്ടികളെ പഠിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, കേരള പോലീസും, ബച്ച്പ്പൻ ബച്ചാവോ ആന്തോളനുമായി ചേർന്ന്, നടപ്പിലാക്കിയ പദ്ധതിയുടെ പേര് എന്താണ്?
LED ബൾബുകൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് നൽകുന്ന ഊർജ കേരള മിഷൻറ്റെ പദ്ധതിയേത് ?
സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഒരു കായികയിനം നിശ്ചയിച്ച് അതിന് ആവശ്യമായ കായിക ഉപകരണങ്ങൾ നൽകി സ്‌കൂളുകളെ കായികമേഖലയിൽ ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച പദ്ധതി ?