App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് സംഭവമാണ് റൗലറ്റ് നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടത്?

Aദണ്ഡി മാർച്ച്

Bചൌരി ചൌരാ അക്രമം

Cബംഗാൾ വിഭജനം

Dജാലിയൻ വാലാബാഗ് കൂട്ടക്കൊല

Answer:

D. ജാലിയൻ വാലാബാഗ് കൂട്ടക്കൊല

Read Explanation:

റൗലറ്റ് നിയമം 

  • രാഷ്ട്രീയ വിയോജിപ്പുകളും പ്രതിഷേധങ്ങളും അടിച്ചമർത്താൻ ബ്രിട്ടീഷ് ഗവൺമെന്റിന് കൂടുതൽ അധികാരം നൽകുക എന്ന ലക്ഷ്യത്തോടെ പാസാക്കിയ നിയമം 
  • 1919 മാർച്ച്  18ന് റൗലറ്റ് നിയമം പാസാക്കപ്പെട്ടു. 
  • ഈ നിയമപ്രകാരം വിചാരണ കൂടാതെ ആരെയും തടങ്കലിൽ വയ്ക്കാനും വാറന്റില്ലാതെ രണ്ടു വർഷം വരെ തടവിലാക്കാനും ബ്രിട്ടീഷ് സർക്കാരിനെ അനുവദിച്ചു
  • ബ്രിട്ടീഷ് ജഡ്ജിയും ഇന്ത്യൻ സിവിൽ സർവീസ് അംഗവുമായിരുന്ന സർ സിഡ്‌നി റൗലറ്റ് അദ്ധ്യക്ഷനായിരുന്ന കമ്മിറ്റിയാണ് ഈ നിയമത്തിന് ശുപാർശ നൽകിയത്
  • റൗലറ്റ് നിയമം ഇന്ത്യയിലുടനീളമുള്ള പ്രതിഷേധങ്ങൾക്കും പണിമുടക്കുകൾക്കും കാരണമായി. 
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ 1919 ഏപ്രിൽ 6-ന് ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു
  • 1919  ഏപ്രിൽ 10-ന് കോൺഗ്രസിന്റെ രണ്ടു പ്രമുഖ നേതാക്കളായിരുന്ന ഡോ. സത്യപാൽ, ഡോ. സൈഫുദ്ദീൻ കിച്ചലു എന്നിവർ അറസ്റ്റിലായി. 
  • പ്രതിഷേധങ്ങൾ 1919 ഏപ്രിൽ 13-ന് അമൃത്‌സറിലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു,
  • അവിടെ ബ്രിട്ടീഷ് സൈന്യം നിരായുധരായ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും നൂറുകണക്കിന് ആളുകളെ കൊല്ലുകയും ചെയ്തു.

Related Questions:

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമമേതാണ്?
The Hunter Committee was appointed after the?
ജാലിയൻവാലാബാഗ് സംഭവത്തിന് കാരണമായ കരിനിയമം ?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രബീന്ദ്രനാഥ ടാഗോർ സർ ബഹുമതി തിരിച്ചു കൊടുത്ത വർഷം ഏത് ?
ആരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ വേണ്ടിയാണ് ജനങ്ങൾ ജാലിയൻ വാലാബാഗിൽ ഒത്ത് ചേർന്നത് ?