Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ കോൺവാലിസ്‌ പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ 

2) കോൺവാലിസ്‌ കോഡ് എന്ന നിയമസംഹിത ആവിഷ്കരിച്ചു 

3) സെമിന്ദാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചു 

4) ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്ന പേരിൽ അറിയപ്പെട്ടു 

A1 & 2

B2 & 3

C1 & 4

D1 & 3

Answer:

B. 2 & 3

Read Explanation:

കോണ്‍വാലീസ് പ്രഭു (1786 - 1793) 

  • ഇന്ത്യയിലെ രണ്ടാമത്തെ ഗവർണർ ജനറൽ
  • ഈ പദവിയിൽ നിയമിതരായവരിൽ രാജകുടുംബാംഗമായിരുന്ന ആദ്യ വ്യക്തി
  • ബംഗാൾ കടുവ എന്ന അപരനാമത്തിലും അറിയപ്പെട്ടു.
  • മൂന്നാം മൈസൂർ യുദ്ധം നടന്നത് കോൺവാലിസ് പ്രഭുവിന്റെ കാലത്താണ് (1790-92).
  • ടിപ്പു സുൽത്താനുമായി ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ഉടമ്പടിയിലേർപ്പെട്ടത് (1792) ഇദ്ദേഹത്തിന്റെ കാലത്താണ്.

  • ബംഗാളിലും ബീഹാറിലും സ്ഥിരം റവന്യൂ സെറ്റിൽമെന്റ് അഥവാ സെമിന്ദാരി സമ്പ്രദായത്തിന് കോൺവാലിസ് പ്രഭു തുടക്കം കുറിച്ചു (1793).
  • റവന്യൂ ഭരണത്തെയും നീതിന്യായ ഭരണത്തെയും വേർതിരിച്ചു.
  • ഇന്ത്യയിൽ സിവിൽ സർവീസിന് തുടക്കം കുറിച്ച് കോൺവാലിസ് പ്രഭുവാണ് ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
  • ജില്ലാ ജഡ്ജിയുടെ പദവി സ്യഷ്ടിച്ച കോൺവാലിസ് പ്രഭു ഏറ്റവും താഴെത്തട്ടിലെ ജുഡീഷ്യൽ ഓഫീസർമാരായി മുൻസിഫുമാരെ നിയമിച്ചു. 

  • ഇന്ത്യയിലെ പൊലീസ് സംവിധാനത്തിന്റെ പിതാവെന്നു അദ്ദേഹം വാഴ്ത്തപ്പെടുന്നു. 
  • രണ്ടു പ്രാവശ്യം ഗവർണർ ജനറലായ വ്യക്തിയാണ് കോൺവാലിസ് പ്രഭു
  • പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഗവർണർ ജനറലും അദ്ദേഹമാണ്.

Related Questions:

ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം കൊണ്ടുവന്ന ഭരണാധികാരി ആര് ?
ഡൽഹി ദർബാറിൽ നേരിട്ട് പങ്കെടുത്ത ഏക ബ്രിട്ടീഷ് ചക്രവർത്തി ആര്?
In what way did the early nationalists undermine the moral foundations of the British rule with great success?
ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ ?
' ഗാന്ധി - ഇർവിൻ ' ഉടമ്പടി ഒപ്പു വച്ച വർഷം ഏത് ?