Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ പ്രത്യക്ഷണത്തിൻറെ സ്വഭാവസവിശേഷതകൾ എതല്ലാം ?

  1. അറിവിനെ വ്യാഖ്യാനിക്കുന്നു.
  2. സംവേദനത്തിന് ശേഷമാണ് പ്രത്യക്ഷണം നടക്കുന്നത്.
  3. മാനസിക പുരോഗതിക്ക് ഏറ്റവും പ്രാധാന്യം നൽകുന്നു.
  4. ഒരു വ്യക്തിയുടെ മുൻകാല അനുഭവങ്ങൾ, വൈകാരികതലങ്ങൾ, വൈജ്ഞാനിക കഴിവുകൾ എന്നിവ പ്രത്യക്ഷണത്തെ സ്വാധീനിക്കുന്നു.

    Aഇവയൊന്നുമല്ല

    Bഎല്ലാം

    Ci, ii, iv എന്നിവ

    Diii, iv എന്നിവ

    Answer:

    C. i, ii, iv എന്നിവ

    Read Explanation:

    പ്രത്യക്ഷണം (perception)

    • പഞ്ചേന്ദ്രിയങ്ങളിലൂടെ പരിസ്ഥിതിയിൽ നിന്ന് നേടിയ അറിവിനെ ഒരു വ്യക്തി തന്റേതായ രീതിയിൽ വ്യാഖ്യാനിച്ചു കൊണ്ട് ആ അറിവിനെ അർത്ഥപൂർണമാക്കുന്നതിനെ പ്രത്യക്ഷണം (perception) എന്ന് പറയുന്നു.

    പ്രത്യക്ഷണത്തിന്റെ സ്വഭാവസവിശേഷതകൾ :-

    • അറിവിനെ വ്യാഖ്യാനിക്കുന്നു.
    • വ്യാഖ്യാനിക്കുന്നതിലൂടെ അർത്ഥം പൂർണമാക്കുന്നു.
    • സംവേദനത്തിന് ശേഷമാണ് പ്രത്യക്ഷണം നടക്കുന്നത്.
    • ഒരു വ്യക്തിയുടെ മുൻകാല അനുഭവങ്ങൾ, വൈകാരികതലങ്ങൾ, വൈജ്ഞാനിക കഴി വുകൾ എന്നിവ പ്രത്യക്ഷണത്തെ സ്വാധീനിക്കുന്നു. 
    • പ്രത്യക്ഷത്തിൽ നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രം തിരഞ്ഞെടുക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. 

    Related Questions:

    താഴെപ്പറയുന്നവയിൽ മറവിയുടെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്?

    താഴെപ്പറയുന്നവയിൽ നിന്നും ആശയരൂപീകരണ പ്രക്രിയകൾ തിരഞ്ഞെടുക്കുക :

    1. നിഗമന യുക്തി
    2. ധാരണ
    3. സാമാന്യവൽക്കരണം
    4. ആഗമന യുക്തി
    5. അമൂർത്തീകരണം
      ഓർമ്മയെ എപ്പിസോഡിക് ,സാമാന്റിക് എന്നിങ്ങനെ വർഗീകരിച്ചത് ആരാണ് ?
      "ഒരു കുട്ടി കമ്പ്യൂട്ടർ ഗെയിമിൽ ഏർപ്പെടുമ്പോഴോ അക്രമാസക്തമായ ഒരു സിനിമ കാണുമ്പോഴോ അവർ ആക്രമണത്തിൽ പങ്കെടുക്കുന്നു". ഇത് ആക്രമണാത്മക പെരുമാറ്റത്തിന്റെ നിയന്ത്രണത്തിന് മധ്യസ്ഥത വഹിക്കുന്ന വൈജ്ഞാനിക ഘടകങ്ങളിൽ ഏതിന് ഉദാഹരണമാണ് ?
      Which of these sub functions of attention, modulated by dopamine release, is most affected by diseases such as schizophrenia ?