Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ സാമൂഹ്യജ്ഞാനനിർമാതാവായി അറിയപ്പെടുന്നത് ?

Aപിയാഷെ

Bസ്കിന്നർ

Cബ്രൂണർ

Dലെവിൻ

Answer:

C. ബ്രൂണർ

Read Explanation:

സാമൂഹ്യജ്ഞാനനിർമ്മിതി വാദത്തിൻറെ വക്താക്കൾ

    • വൈഗോട്സ്കി
    • ജെറോം എസ് ബ്രൂണർ
  • പഠനം ഒരു സജീവമായ ഒരു സാമൂഹിക പ്രക്രിയയാണെന്ന വൈഗോട്സ്കിയുടെ ആശയത്തിൻ്റെ  അടിസ്ഥാനത്തിൽ തന്നെയാണ് ബ്രൂണർ തൻറെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്.
  • കുട്ടികളുടെ ബുദ്ധിപരമായ വികാസത്തെ ത്വരിതപ്പെടുത്തുകയും കൂടുതൽ മികവുറ്റതാക്കാനുതകുന്ന രീതിയിൽ ഒരു സാംസ്കാരിക ഉപകരണമാണ് വിദ്യാഭ്യാസം എന്ന അഭിപ്രായമാണ് ബ്രൂണർ മുന്നോട്ടുവച്ചത്.

വൈജ്ഞാനിക പഠന സിദ്ധാന്തത്തിൻ്റെ  വക്താക്കൾ

  • ജീൻ പിയാഷെ 
  • ജെറോം എസ് ബ്രൂണർ
  • വൈഗോട്സ്കി

Related Questions:

മാസ്ലോ യുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും താഴെ തട്ടിലുള്ള ഘട്ടം ഏത് ?
റോബർട്ട് മിൽസ് ഗാഗ്നെയുടെ പഠനശ്രേണി (Hierarchy of learning)യിലെ ആദ്യത്തെ നാല് വ്യവസ്ഥാപിത പഠനപ്രക്രിയാ ഘട്ടങ്ങൾ ഏതൊക്കെയാണ്?
ക്രിയാത്മക ചിന്തനത്തിനുള്ള സാഹചര്യം സംഭാവ്യമായാൽ പഠിതാക്കൾക്ക് അന്തർദൃഷ്ടിയും ഉൾക്കാഴ്ചയും ലഭിക്കും. ഓരോ സന്ദർഭവും പഠിതാക്കളിൽ പുതിയ ഉൾക്കാഴ്ചകൾ ഒരുക്കുന്നുണ്ട്. വിവിധ പഠന സന്ദർഭങ്ങളിലെ സമാനമായ പൊതുഘടകങ്ങളെ സാമാന്യമായി കാണാൻ പഠിതാക്കളെ സഹായിക്കുന്നത് ഈ ഉൾക്കാഴ്ച ആണ്. ഈ സിദ്ധാന്തം അറിയപ്പെടുന്നത്?
താഴപ്പറയുന്നവയില്‍ വൈഗോട്സ്കിയുടെ പഠനാശയങ്ങളുമായി ബന്ധമില്ലാത്തത് ഏത് ?
ഒരു കുട്ടിയെ അധ്യാപകൻ നിരന്തരം ശകാരിക്കുമ്പോൾ കുട്ടിക്ക് അധ്യാപക നോടുണ്ടാകുന്ന ഭയം അധ്യാപകൻ പഠിപ്പിക്കുന്ന വിഷയത്തിലേക്ക് വ്യാപിക്കുന്നു. തുടർന്ന് കുട്ടി സ്കൂളിനേയും ക്ലാസ്സ്മുറിയെയും മറ്റ് അധ്യാപകരേയും ഭയക്കാൻ തുടങ്ങുന്നു. അനുബന്ധന സിദ്ധാന്തം (Classical Conditioning) അനുസരിച്ച് ഇവിടെ സംഭവിക്കുന്നതെന്ത് ?