Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ മിതവാദികളുടെ നേതാവ് ആരായിരുന്നു ?

Aദാദാഭായ് നവറോജി

Bബാല ഗംഗാധരതിലക്

Cആർ.സി ദത്ത്

Dഗോപാലകൃഷ്ണ ഗോഖലെ

Answer:

D. ഗോപാലകൃഷ്ണ ഗോഖലെ

Read Explanation:

  • 1907-ൽ ഡോ . റാഷ് ബിഹാരി ഘോഷ് അധ്യക്ഷനായ സൂറത്ത് സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീവ്രവാദികൾ എന്നും മിതവാദികൾ എന്നും രണ്ടായി പിരിഞ്ഞു
  • 1885 മുതൽ 1905 വരെയുള്ള കാലയളവ് മിതവാദികളുടെ കാലയളവായി അറിയപ്പെട്ടിരുന്നു
  • മിതവാദികളുടെ പ്രവർത്തനത്തിൽ ഉണ്ടായ അതൃപ്തി മൂലമാണ് കോൺഗ്രസിൽ ഭിന്നിപ്പ് ഉണ്ടായത്
  • സൂറത്ത് വിഭജനം നടക്കുമ്പോള്‍ കോൺഗ്രസ് പ്രസിഡന്റ്‌ റാഷ്‌ ബിഹാരി ഘോഷ്‌ ആയിരുന്നു 
  • മിതവാദി വിഭാഗത്തെ നയിച്ചത്  ഗോപാലകൃഷ്ണ ഗോഖലെ , ഫിറോഷ് ഷാ മേത്ത തുടങ്ങിയവരായിരുന്നു 
  • ലാലാ ലജ്പത് റായ് , ബിപിൻ ചന്ദ്ര പാൽ , ബാല ഗംഗാധര തിലകൻ എന്നിവർ തീവ്രവാദി വിഭാഗത്തിനെയും നയിച്ചു 
  • 1916 ൽ  തീവ്രവാദി വിഭാഗം കോൺഗ്രസിലേക്ക് മടങ്ങിവന്നു 

Related Questions:

ഭാരത് മാത എന്ന ചിത്രം ആരുടേതാണ് ?
സതി, ഗ്രാമീണ ചെണ്ടക്കാരൻ എന്നിവ ആരുടെ ചിത്രങ്ങളാണ് ?

ദേശീയസമരകാലത്തെ വർത്തമാന പത്രങ്ങൾ നൽകിയ സംഭാവനകൾ ഏതെല്ലാമായിരുന്നു ?

  1. ഇന്ത്യയുടെ ഓരോ ഭാഗത്തും നടക്കുന്ന അടിച്ചമർത്തലിനെയും മർദകഭരണത്തെയും കൂട്ടക്കൊലയെയും കുറിച്ച് ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങൾക്ക് വിവരം നൽകി
  2. ബ്രിട്ടീഷ് ഭരണത്തിന്റെ സാമ്പത്തിക ചൂഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി
  3. പ്ലേഗ്, ക്ഷാമം എന്നിവ മൂലം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾ മരണപ്പെട്ട വാർത്ത ഇന്ത്യയിലെമ്പാടും എത്തിച്ചു
    വിശ്വഭാരതി സർവകലാശാലയുടെ സ്ഥാപകനാര് ?
    പാഞ്ചാലിശപഥം, കിളിപ്പാട്ട്, കണ്ണൻപാട്ട്,കുയിൽപാട്ട് എന്നീ കൃതികൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?