Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏതെല്ലാം ?

  1. ഗാന്ധിജി ഇന്ത്യയിൽ ആരംഭിച്ച ആദ്യ സത്യാഗ്രഹം ഖേദ ആയിരുന്നു.
  2. 1922-ലെ ചൗരിചൗര സംഭവത്തെ തുടർന്ന് ഗാന്ധിജി നിസഹകരണ പ്രസ്ഥാനം നിർത്തി വച്ചു
  3. ഗാന്ധിജി ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു
  4. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1920-ലെ സമ്മേളനം നടന്നത് നാഗ്പൂരിലാണ്.

    Aഎല്ലാം തെറ്റ്

    Bi മാത്രം തെറ്റ്

    Ci, iv തെറ്റ്

    Di, iii തെറ്റ്

    Answer:

    D. i, iii തെറ്റ്

    Read Explanation:

    ചമ്പാരൻ സത്യഗ്രഹം

    • ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരം ചമ്പാരൻ സത്യഗ്രഹം ആണ് 
    • 1917ലാണ് ചമ്പാരൻ സത്യഗ്രഹം നടന്നത് 
    • ബീഹാറിലെ ചമ്പാരനിൽ നീലം കർഷകരെ തോട്ടം ഉടമകളായ ബ്രിട്ടീഷ് ഭരണകൂടം  ചൂഷണം ചെയ്തതിനെതിരെയായിരുന്നു ഈ സമരം .
    • സമരത്തിന്റെ ഫലമായി കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിതരായി.

    ഖേഡ സത്യാഗ്രഹം

    • ഖേഡ സത്യാഗ്രഹം എന്നും അറിയപ്പെടുന്ന ഖേഡയിലെ കർഷക സമരം നടന്നത് 1918-ലാണ്.
    • ചമ്പാരൻ സത്യാഗ്രഹത്തിനു ശേഷം മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ രണ്ടാമത്തെ സത്യാഗ്രഹം
    • ഗുജറാത്തിലെ ഖേഡയിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കാർഷികവിളകൾ വ്യാപകമായി നശിച്ചു.
    • വിളവ് മോശമായതിനാൽ നികുതിയിൽ ഇളവ് നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
    • ബ്രിട്ടീഷ് അധികൃതർ ഈ ആവശ്യം നിരസിക്കുകയും നികുതി അടച്ചില്ലെങ്കിൽ കൃഷിനിലങ്ങളും വസ്തുക്കളും കണ്ടുകെട്ടുകയും കർഷകരെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.
    • ഇതിനെ തുടർന്ന് ഗാന്ധിജി നികുതി നിഷേധ സമരത്തിന് ആഹ്വാനം ചെയ്തു.
    • സത്യാഗ്രഹത്തിന്റെ ഫലമായി  ബ്രിട്ടീഷ് സർക്കാർ, കർഷകരുമായി  ഉടമ്പടിയിലെത്താൻ തീരുമാനിച്ചു.
    • അടുത്ത വർഷത്തെ നികുതി ഒഴിവാക്കാനും നികുതി വർധനവിന്റെ നിരക്ക് കുറയ്ക്കാനും കണ്ടുകെട്ടിയ കൃഷിഭൂമികൾ തിരിച്ചുനൽകാനും ഈ ഉടമ്പടിയിലൂടെ ബ്രിട്ടീഷുകാർ സമ്മതിച്ചു.

    ചൗരിചൗര സംഭവം 

    • 1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു ജാഥ സംഘടിപ്പിക്കപ്പെട്ടു 
    • ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം.
    • ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു.
    • ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്ധിജി ജനങ്ങളെ അറിയിച്ചു.

    വട്ടമേശ സമ്മേളനങ്ങൾ

    • 1930 മുതൽ 1932 വരെയുള്ള കാലയളവിൽ INCയെ കൂടി ചേർത്തുകൊണ്ട് ബ്രിട്ടീഷ് സർക്കാർ നടത്തിയ സമ്മേളനങ്ങൾ 
    • ഇന്ത്യയിലെ ഭരണഘടനാപരമായ പരിഷ്കരണങ്ങൾ ചർച്ച ചെയ്യുന്നതിനായിട്ടാണ് ഇവ സംഘടിപ്പിക്കപ്പെട്ടത്   
    • വട്ടമേശ സമ്മേളനങ്ങൾ നടന്നത് ലണ്ടനിലാണ് 
    • ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം - 1930
    • ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റംസേ മക്ഡൊണാൾഡ് ആയിരുന്നു ഈ ചടങ്ങിലെ അധ്യക്ഷൻ.
    • ബ്രിട്ടനിലുണ്ടായിരുന്ന മൂന്ന് രാഷ്ട്രീയ പാർട്ടികളിൽനിന്നും ആകെ 16 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
    • ബ്രിട്ടീഷ് ഇന്ത്യയിൽനിന്നും 58 രാഷ്ട്രീയ നേതാക്കളും രാജഭരണത്തിലുള്ള സംസ്ഥാനങ്ങളിൽനിന്നും 16 പേരും പ്രതിനിധികളായി പങ്കെടുത്തിരുന്നു.
    • എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കളും ഇന്ത്യയിലെ സാമ്പത്തിക നേതാക്കളും ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തില്ല.
    • രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം - 1931
    • രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് ഗാന്ധിജിയും പങ്കെടുത്തു
    • രണ്ടാം വട്ടമേശ സമ്മേളനത്തിൽ സ്ത്രീകളുടെ പ്രതിനിധിയായിരുന്നു സരോജിനി നായിഡു
    • പുത്രികാ രാജ്യപദവി ഉടൻ നൽകണമെന്ന ഗാന്ധിജിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതും സാമുദായിക പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതയും കാരണം ഈ സമ്മേളനം ഒരു പരാജയമായിരുന്നു.
    • മൂന്നാം വട്ടമേശസമ്മേളനം നടന്ന വർഷം - 1932
    • 46 പ്രതിനിധികൾ മാത്രമാണ് ഈ യോഗത്തിൽ പങ്കെടുത്തിരുന്നത്.
    • ഇന്ത്യയിൽനിന്നുള്ള പ്രധാന രാഷ്ട്രീയ നേതാക്കളാരും മൂന്നാം വട്ടമേശസമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല.

    ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1920-ലെ സമ്മേളനം

    • 1920 ൽ നാഗ്പൂരിൽ വച്ച് നടന്ന സമ്മേളനം
    • സേലം വിജയരാഘവാചാര്യർ അദ്ധ്യക്ഷത വഹിച്ചു 
    • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 35 ആം സമ്മേളനം ആയിരുന്നു ഇത് 
    • നിസ്സഹകരണ പ്രസ്ഥാനം എന്ന പ്രമേയം പാസാക്കി

    Related Questions:

    Which of the following statements are true regarding the Champaran satyagraha?

    1.It took place in Champaran in Bihar in 1917

    2.The farmers of Champaran protestested against having to grow indigo with barely any payment for it.

    Which was the only national movement without a leader?
    Who gave the name 'Hriday Kunj' to Gandhiji's residence at Sabarmati Ashram?
    രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാഷ്ട്രത്തിൻ്റെ ജീവശ്വാസമെന്ന് പ്രഖ്യാപിച്ചത് ആര് ?
    Who said these words about Cripps Proposals : "Post-Dated cheque on a failing Bank" ?