താഴോട്ടു പതിക്കുന്ന മഴത്തുള്ളിയുടെ അടിഭാഗം പരന്നിരിക്കുന്നതിന് കാരണം
Aപ്രതലബലം
Bവായു മർദ്ദം
Cകൊഹിഷൻ ബലം
Dഅഡ്ഹിഷൻ ബലം
Answer:
B. വായു മർദ്ദം
Read Explanation:
മർദ്ദം
ഒരു നിശ്ചിത വിസ്തീര്‍ണത്തില്‍ പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് മർദം എന്നു പറയുന്നത്.
ഖരം, ദ്രാവകം, വാതകം തുടങ്ങിയ എല്ലാ അവസ്ഥകളിലുമുള്ള വസ്തുക്കള്‍ക്കും മർദ്ദമുണ്ട്.
വായു മർദ്ദം (Air Pressure)
എപ്പോഴും ബലം പ്രയോഗിക്കുന്ന അദൃശ്യമായ ഒരു ശക്തിയുണ്ട് നമുക്കുചുറ്റും. അത് മറ്റൊന്നുമല്ല, വായുവാണ്! വായു നാലു വശത്തു നിന്നും നമ്മളെ എപ്പോഴും തള്ളിക്കൊണ്ടിരിക്കും. വായു പ്രയോഗിക്കുന്ന ഈ ബലത്തെ വായു മർദ്ദം എന്നു വിളിക്കുന്നു.
താഴോട്ടു പതിക്കുന്ന മഴത്തുള്ളിയുടെ അടിഭാഗം പരന്നിരിക്കുന്നതിന് കാരണം - വായു മർദ്ദം