App Logo

No.1 PSC Learning App

1M+ Downloads
താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങളാണ് :

Aനിംബസ് മേഘം

Bസ്ട്രാറ്റസ് മേഘം

Cക്യുമുലസ് മേഘം

Dസിറസ് മേഘം

Answer:

B. സ്ട്രാറ്റസ് മേഘം

Read Explanation:

സ്ട്രാറ്റസ് മേഘങ്ങൾ

  • താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങൾ

  • ഇവ സാധാരണയായി ചാരനിറത്തിൽ പരന്നരീതിയിലാണ് കാണപ്പെടുന്നത്.

  • 'മൂടൽമഞ്ഞി'ൻ്റെ ആകൃതി.

  • ഭൂമിയെ തൊടുന്ന മേഘങ്ങൾ.

  • ചാറ്റൽ മഴക്ക് കാരണമാകുന്നു.

നിംബസ് മേഘങ്ങൾ 

  • കറുപ്പ്, ചാര നിറത്തിൽ കാണപ്പെടുന്നു.

  • 'ഇടി മേഘങ്ങൾ' എന്നറിയപ്പെടുന്നു.

  • ഏറ്റവും സാന്ദ്രത കൂടിയ മേഘങ്ങൾ

  • സുര്യപ്രകാശത്തെ കടത്തിവിടില്ല.

  • ശക്തമായ മഴക്ക് കാരണമാകുന്നു.

  • 'ട്രയാങ്കുലാർ ' ആകൃതി.

ക്യുമുലസ് മേഘങ്ങൾ

  • 'പഞ്ഞിക്കെട്ട്,കൂമ്പാരം, കോളിഫ്ലവർ,ചെമ്മരിയാട് എന്നീ ആകൃതികളിൽ കാണപ്പെടുന്നു.

  • പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നു.

സിറസ് മേഘങ്ങൾ

  • 'പക്ഷിത്തൂവൽ , നാര് ' എന്നീ ആകൃതികളിൽ കാണപ്പെടുന്നു.

  • സാന്ദ്രത കുറഞ്ഞ മേഘങ്ങൾ

 


Related Questions:

1987- ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും )ഭേദഗതി നിയമത്തിൽ ദോഷകരമായ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ?
Which of the following gases plays a critical role in the greenhouse effect despite its low percentage in the atmosphere?
ഉയരം കുടും തോറും അന്തരീക്ഷ മർദ്ദത്തിന് എന്ത് സംഭവിക്കും ?
സൂര്യനുചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവേളയിൽ ഒരു ദിനം ഭൂമി സൂര്യനിൽനിന്ന് ഏറ്റവും അകലത്തിലായിരിക്കും. ഭൂമിയുടെ ഈ സ്ഥാനത്തെ വിളിക്കുന്നത് :

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :

  • മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല 

  • സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാൽ ഈ മേഖലയിലുടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.

  • വർഷം മുഴുവൻ സൂര്യരശ്‌മികൾ ലംബമായി പതിക്കുന്ന മേഖല