തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി ഏതാണ് ?
Aനെയ്യാർ
Bകരമനയാർ
Cകിള്ളിയാർ
Dവാമനപുരം നദി
Answer:
D. വാമനപുരം നദി
Read Explanation:
- കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയാണ് വാമനപുരം നദി.
- ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്.
- നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിൽ നിന്നാണ് വാമനപുരം എന്ന പ്രദേശത്തിനും ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത്.
- പശ്ചിമഘട്ടത്തിലെ 1860 മീറ്റർ ഉയരത്തിലുള്ള ചെമ്പുഞ്ചിയിൽ നിന്നുമാണ് വാമനപുരം നദി ഉത്ഭവിക്കുന്നത്.
- 88 കി.മി ദൂരം തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകുന്ന നദി അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്നു.