Challenger App

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി ഏതാണ് ?

Aനെയ്യാർ

Bകരമനയാർ

Cകിള്ളിയാർ

Dവാമനപുരം നദി

Answer:

D. വാമനപുരം നദി

Read Explanation:

  • കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയാണ് വാമനപുരം നദി.
  • ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്.
  • നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിൽ നിന്നാണ് വാമനപുരം എന്ന പ്രദേശത്തിനും ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത്.
  • പശ്ചിമഘട്ടത്തിലെ 1860 മീറ്റർ ഉയരത്തിലുള്ള ചെമ്പുഞ്ചിയിൽ നിന്നുമാണ് വാമനപുരം നദി ഉത്ഭവിക്കുന്നത്.
  • 88 കി.മി ദൂരം തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകുന്ന നദി അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്നു.

Related Questions:

The river that originates from Silent Valley is ?
ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന സ്ഥലം ഏത് ?
പാലാർ , ആളിയാർ , ഉപ്പാർ എന്നിവ ചേർന്ന് രൂപമെടുക്കുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏതാണ് ?
തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) നിള , പേരാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭാരതപ്പുഴയുടെ ഉത്ഭവം തമിഴ്നാട്ടിലെ ആനമലയിൽ നിന്നാണ്  

ii) പാലക്കാട് ജില്ലയിൽ നിന്നും അകലെ പറളിയിൽ കണ്ണാടിപ്പുഴയും കൽപ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു  

iii) കേരളത്തിന്റെ നൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി - ഭാരതപ്പുഴ