App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിന്റെ നെല്ലറ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശം ഏതാണ് ?

Aനാഞ്ചിനാട്

Bകുറുമ്പനാട്

Cകുട്ടനാട്

Dമാടക്കത്തറ

Answer:

A. നാഞ്ചിനാട്

Read Explanation:

നാഞ്ചിനാട്

  • കന്യാകുമാരി ജില്ലയിലെ തോവാള, അഗസ്തീശ്വരം എന്നീ താലൂക്കുകളും കല്‍ക്കുളം താലൂക്കിന്റെ തെക്കുഭാഗവും ഉള്‍പ്പെടുന്ന പ്രദേശം.
  • നാഞ്ചിനാട് എന്ന പദത്തിന്റെ അര്‍ഥം 'കലപ്പകളുടെ നാട്' (Land of the ploughs) എന്നാണ്.
  • എ.ഡി. 140-ല്‍ 'ടോളമി' എന്ന ഗ്രീക്കു ഭൗമപര്യവേക്ഷകന്‍ നാഞ്ചിനാട്ടിനെ 'ആയ് രാജ്യം' (Aioi or Ay) എന്ന് വിളിച്ചിരുന്നു.
  • 1949 വരെ തിരുവിതാംകൂറിന്റെയും 1949 മുതല്‍ 1956 വരെ തിരു-കൊച്ചിയുടെയും ഭാഗമായിരുന്ന ഈ സ്ഥലം 1956 മുതല്‍ തമിഴ്നാടിൻ്റെ ഭാഗമായി
  • തിരുവിതാംകൂറിലെ വലിയൊരു നെല്ലുത്പാദന കേന്ദ്രമായിരുന്ന ഇവിടം 'തിരുവിതാംകൂറിലെ നെല്ലറ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു.
  • ദീര്‍ഘമായ ചരിത്രപാരമ്പര്യമുള്ള നാഞ്ചിനാട് ചോളരാജ്യം, പാണ്ഡ്യരാജ്യം, വിജയനഗരരാജ്യം, ആര്‍ക്കാട്ട്, ചേരരാജ്യം, ആയ് രാജ്യം, വേണാട്ടുരാജ്യം എന്നിവയുടെ ഭാഗമായിരുന്നു.
  • പതിമൂന്നാം നൂറ്റാണ്ടില്‍ നാഞ്ചിക്കുറവന്‍ എന്ന ഭരണാധികാരി നാഞ്ചിനാട്ടിനെ ഒരു സ്വതന്ത്രരാഷ്ട്രമായും നിലനിര്‍ത്തിയിരുന്നു.

 


Related Questions:

Which of the following statements related to Sethu Lakshmi Bai was incorrect ?

1.She broke an orthodox tradition of appointing upper caste brahmins and nairs as diwans of Travancore.

2.It was during her reign in 1929, Trivandrum was lighted electricity for the first time.

ബഹുഭാര്യത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
The ‘Kundara Proclamation’ by Velu Thampi Dalawa happened in the year of?
ഗർഭശ്രീമാൻ എന്നറിയപ്പെടുന്ന തിരുവതാംകൂർ ഭരണാധികാരി ആരാണ് ?
കൊച്ചി ഭരിച്ച ഭരണാധികാരി ആരായിരുന്നു ?