തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കുന്നതിനുള്ള അവകാശം ലഭിച്ച വർഷം :
A1841
B1869
C1859
D1861
Answer:
C. 1859
Read Explanation:
19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ മാറുമറക്കുന്നതിനും മേൽമുണ്ടു ധരിക്കുന്നതിനും വേണ്ടി നടത്തിയ സമരത്തെയാണ് മേൽശീലകലാപം (മാറുമറക്കൽ സമരം) എന്നു പറയുന്നത്. മിഷനറിമാരുടെ പ്രവർത്തനഫലമായി വിദ്യാഭ്യാസം ലഭിച്ച് ചാന്നാർ സ്ത്രീകൾക്ക് മാറുമറക്കേണ്ടത് ആവശ്യമാണ് എന്നു തോന്നിത്തുടങ്ങി. തൊട്ടടുത്ത തിരുനൽലിയിലെ സ്ത്രീകൾ ബ്ലൗസുപയോഗിച്ചിരുന്നത് ഇവർക്ക് മറ്റൊരു പ്രേരണയായി. അങ്ങനെ ഇവർ ബ്ലൗസ്സും മേൽമുണ്ടും ഉപയോഗിക്കാൻ തുടങ്ങിയതോടെ സവർണ്ണജാതിക്കാർ അതിനെ എതിർത്തു. ഇത് ഒരു കലാപത്തിലേക്കു നയിച്ചു. 1822ൽ തുടങ്ങിയ കലാപം 1859ൽ തിരുവിതാംകൂർ രാജാവ് മേൽമുണ്ട് ധരിക്കാനുള്ള അവകാശം ചാന്നാർ സ്ത്രീകൾക്ക് അനുവദിച്ചു നൽകുന്നതു വരെ നീണ്ടു.[1]