Challenger App

No.1 PSC Learning App

1M+ Downloads
തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ അനുവർത്തിക്കുന്ന പഠന രീതി :

Aഔപചാരികം

Bഅനൗപചാരികം

Cയാദൃശ്ചികം

Dഇതൊന്നുമല്ല

Answer:

B. അനൗപചാരികം

Read Explanation:

വിദ്യാഭ്യാസത്തിന്റെ 3 രൂപങ്ങൾ :-

  1. ഔപചാരികം (Formal) 
  2. അനൗപചാരികം (Non formal) 
  3. യാദൃച്ഛികം / ആനുഷൻഗികം (Informal)

ഔപചാരിക വിദ്യാഭ്യാസം

  • നിയതമായ ലക്ഷ്യത്തോടെ നിശ്ചിത നിയമാവലികൾക്കു വിധേയമായി, ബോധപൂർവം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതാണ് ഔപചാരിക വിദ്യാഭ്യാസം
  • ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ :- സ്കൂളുകൾ, കോളേജുകൾ

അനൗപചാരിക വിദ്യാഭ്യാസം

  • അയവുള്ളതും ഐച്ഛിക സ്വഭാവമുള്ളതും നിയതമായ നിയമാവലി ഇല്ലാത്തതുമായ ഒരു സമ്പ്രദായമാണ് അനൗപചാരിക വിദ്യാഭ്യാസം
  • അനൗപചാരിക വിദ്യാഭ്യാസ ഏജൻസികൾ :- ഓപ്പൺ സ്കൂൾ, ഓപ്പൺ യൂണിവേഴ്സിറ്റി, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, കറസ്പോണ്ടൻസ് കോഴ്സ്, തുടർ വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം

യാദൃച്ഛികം / ആനുഷൻഗിക വിദ്യാഭ്യാസം

  • ഒരു വ്യക്തി ഏതു സമയത്തും ഏതു സംഭവത്തിലൂടെയും ഏത് അനുഭവം വഴിയും പരോക്ഷമായി നേടുന്ന വിദ്യാഭ്യാസമാണ് യാദൃശ്ചിക വിദ്യാഭ്യാസം
  • യാദൃശ്ചിക വിദ്യാഭ്യാസത്തിന്റെ ഫലം പ്രവചനാതീതമാണ്.
  • പഠിക്കാനുള്ള നിബന്ധനകളോ നിയമാവലികളോ ഇല്ലാത്ത വിദ്യാഭ്യാസമാണ് യാദൃച്ഛിക വിദ്യാഭ്യാസം
  • ബോധപൂർവ്വമായ പ്രയത്നം ഇല്ലാതെ യാദൃശ്ചികമായി ഒരു വ്യക്തിക്ക് കിട്ടുന്ന വിദ്യാഭ്യാസമാണ് യാദൃശ്ചിക വിദ്യാഭ്യാസം.
  • ആജീവനാന്ത പ്രക്രിയ ആയിട്ടുള്ള വിദ്യാഭ്യാസം - യാദൃച്ഛിക വിദ്യാഭ്യാസം
  • യാദൃച്ഛിക വിദ്യാഭ്യാസ ഏജൻസികൾ :- കുടുംബം, സമൂഹം, സമവയസ്ക സംഘം, വർത്തമാനപത്രങ്ങൾ, റേഡിയോ, ടെലിവിഷൻ, സിനിമ

Related Questions:

ഭാഷാപഠനത്തിൽ ആദ്യം നടക്കേണ്ടത് ഏത് ?

Which among the following is an example for intrinsic motivation

  1. studying for examination
  2. Reading a favourite book
  3. Working for getting reward
  4. Participating running race for price

    Which of the following are not correct about the self actualization theory of Maslow

    1. The appearance of one need generally depends on the satisfaction of others.
    2. He put forth the theory that man's basic needs are arranged in a hierarchy.
    3. Abraham Maslow's Hierarchy of Needs is a psychological theory that explains human motivation.
    4. Abraham Maslow's Hierarchy of Needs is a psychological theory that explains creativity and personality

      ഡിസ്കാല്കുലിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

      1. മാത്ത് ഡിസ്‌ലെക്സിയ 
      2. സംഖ്യകളും അവയുടെ വാക്കുകളും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്നില്ല 
      3. വായിലെ മാംസപേശികളുടെ മരവിപ്പ്, തളര്ച്ച, അല്ലെങ്കില്‍ പൊതുവിലുള്ള മോശം ഏകോപനം.
        What are the factors affecting learning