App Logo

No.1 PSC Learning App

1M+ Downloads
തുലാം പത്ത് സമരം എന്നറിയപ്പെടുന്ന സമരം ഏത് ?

Aപുന്നപ്ര വയലാർ സമരം

Bകല്ലുമാല സമരം

Cഇലക്ട്രിസിറ്റി സമരം

Dകയ്യൂർ സമരം

Answer:

A. പുന്നപ്ര വയലാർ സമരം

Read Explanation:

പുന്നപ്ര വയലാർ സമരം:

  • സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന സമരം
  • പുന്നപ്ര-വയലാർ എന്നീ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല : ആലപ്പുഴ
  • കൊല്ലവർഷം 1122 തുലാം മാസം 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ അഥവാ 1946 ഒക്ടോബർ 24 മുതൽ 27 വരെയാണ് പുന്നപ്ര-വയലാറിലെ ഈ തൊഴിലാളി കലാപങ്ങൾ നടന്നത്.
  • അതിനാൽ ഇതിനെ 'തുലാം പത്ത് സമരം' എന്നും അറിയപ്പെടുന്നു
  • അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാൻ : സി പി രാമസ്വാമി അയ്യർ
  • “അമേരിക്കൻ മോഡൽ അറബിക്കടലിൽ” എന്ന മുദ്രാവാക്യം പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • പുന്നപ്ര വയലാർ സമരത്തിന് നേതൃത്വം നൽകിയ വ്യക്തികൾ :
    • ശങ്കരനാരായണൻ തമ്പി
    • ടി വി തോമസ്
    • പത്രോസ്
    • സുഗതൻ
    • സി കെ കുമാരപ്പണിക്കർ
  • “വയലാർ സ്റ്റാലിൻ” എന്നറിയപ്പെടുന്നത് : സി കെ കുമാരപ്പണിക്കർ
  • പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി : വി എസ് അച്യുതാനന്ദൻ
  • പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ട തൊഴിലാളികളും ഭരണകൂടവും തമ്മിലുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിച്ച വ്യക്തി : ആർ ശങ്കർ.
  • പുന്നപ്ര വയലാർ സമര സമയത്തെ തിരുവിതാംകൂർ ദിവാൻ : സർ സി പി രാമസ്വാമി അയ്യർ
  • സി പി രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമം നടത്തിയ ബ്രാഹ്മണ യുവാവ് : കെ സി എസ് മണി
  • പ്രായപൂർത്തി വോട്ടവകാശം പ്രഖ്യാപിച്ച ദിവാൻ : സർ സി പി രാമസ്വാമി അയ്യർ
  • പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് : കളർകോട്, ആലപ്പുഴ

പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട കൃതികൾ:

  • പുന്നപ്ര-വയലാർ സമരത്തെ പശ്ചാത്തലമാക്കി :
    • പി കേശവദേവ് രചിച്ച നോവൽ : ഉലക്ക
    • തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവൽ : തലയോട്
    • പി ഭാസ്കരൻ രചിച്ച കൃതി : “വയലാർ ഗർജ്ജിക്കുന്നു”
    • കെ വി മോഹൻകുമാർ രചിച്ച കൃതി : “ഉഷ്ണരാശി കടപ്പുറത്തിന്റെ ഇതിഹാസം”(2018ൽ ഈ കൃതിക്ക് വയലാർ അവാർഡ് ലഭിച്ചു)

Related Questions:

കൂത്താളി സമരത്തിന് നേതൃത്വം കൊടുത്ത സംഘടന ഏത് ?
മുത്തങ്ങ സമരം നടന്നത് എന്നായിരുന്നു ?
Who was the Diwan of Cochin during the period of electricity agitation ?
മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു :
തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തോടുകൂടി ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട നിവേദനം ഏതായിരുന്നു?