App Logo

No.1 PSC Learning App

1M+ Downloads
തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമെന്ന്‌ കൊല്ലത്തെ വിശേഷിപ്പിച്ചതാര് ?

Aസുലൈമാൻ

Bഅബ്ദുൽ റസാഖ്‌

Cനിക്കോളോ കോണ്ടി

Dഷെയ്ഖ് സൈനുദ്ധീൻ

Answer:

A. സുലൈമാൻ

Read Explanation:

സുലൈമാൻ അൽ താജിർ

  • സുലൈമാൻ അറ്റ്-താജിർ (Solomon the Merchant) 9-ആം നൂറ്റാണ്ടിലെ ഒരു മുസ്ലീം വ്യാപാരിയും സഞ്ചാരിയും എഴുത്തുകാരനുമായിരുന്നു.
  • അദ്ദേഹം ഇന്ത്യ, ബംഗാൾ, ചൈന എന്നിവിടങ്ങളിൽ സഞ്ചരിച്ച് എഡി 850-നടുത്തുള്ള തന്റെ യാത്രകളുടെ ഒരു വിവരണം എഴുതി.
  • എ ഡി 851ൽ സ്ഥാണുരവിവർമ്മയുടെ കാലത്താണ്‌ അദ്ദേഹം കേരളത്തിലെത്തിയത്.
  • എ ഡി 851ൽ തന്നെയാണ് അദ്ദേഹം യാത്രാവിവരണം പ്രസിദ്ധീകരിച്ചത്.
  • ചൈനീസ് വ്യാപാരത്തിന്റെ കേന്ദ്രം എന്നും,തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമെന്നും സുലൈമാൻ കൊല്ലത്തിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.
  • അദ്ദേഹം രചിച്ച ഗ്രന്ഥം നഷ്ടപ്പെട്ടുപോവുകയും പിന്നീട് പത്താം ശതകത്തിൽ അബൂസൈദ് എന്ന വ്യക്തി അദ്ദേഹത്തിന്റെ വിവരണങ്ങൾ പരിശോധിച്ച് സ്വയം പ്രസിദ്ധീകരിക്കുകയും ചെയ്തു.

 


Related Questions:

പൊന്നാനി ഉടമ്പടി ഒപ്പിട്ട വർഷം ?
Kerala was a part of the ancient Tamilakam, ruled by the :
............. are the important source of history of medieval Kerala between the 9th and the 18th century CE.
Which traveller called the whole of Kerala as ‘Malabar’?
കേരളത്തെ മലബാർ എന്ന് ആദ്യമായി വിശേഷിപ്പിച്ച സഞ്ചാരി?