Challenger App

No.1 PSC Learning App

1M+ Downloads
തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം?

Aഡെൻഡ്രൈറ്റ്

Bഷ്വാൻ കോശം

Cആക്സോൺ

Dആക്സോണൈറ്റ്

Answer:

A. ഡെൻഡ്രൈറ്റ്

Read Explanation:

നാഡീകോശം-ഘടനയും ധർമവും

ഡെൻഡ്രോൺ

  • കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു.
  • ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു

ഡെൻഡ്രൈറ്റ്

  • ഡെൻഡ്രോണിന്റെ ശാഖകൾ.
  • തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.

ഷ്വാൻ കോശം

  • ആക്സോണിനെ വലയം ചെയ്യുന്നു

ആക്സോൺ

  • കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  • കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നു

ആക്സോണൈറ്റ്

  • ആക്സോണിന്റെ ശാഖകൾ.
  • ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു

സിനാപ്റ്റിക് നോബ്

  • ആക്സോണൈറ്റിന്റെ അഗ്രഭാഗം.
  • നാഡീയപ്രേഷകം സ്രവിക്കുന്നു.

Related Questions:

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്നുത് ?

താഴെത്തന്നിരിക്കുന്നവയില്‍ ഇന്റര്‍ന്യൂറോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?

1.ആവേഗങ്ങളെ പേശികളിലേയ്ക്ക് എത്തിക്കുന്നു.

2.ആവേഗങ്ങളെ സുഷുമ്നയില്‍ എത്തിക്കുന്നു.

3.സംവേദ ആവേഗങ്ങള്‍ക്കനുസരിച്ച് വേഗത്തിലുള്ള പ്രതികരണനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്നു.

4.ആവേഗങ്ങളെ ഗ്രാഹികളിലെത്തിക്കുന്നു.

ത്വക്കിന്റെ മേൽപാളിയായ അധിചർമ്മത്തിന്റെ മേൽപാട അടർന്നു വീഴുന്ന രോഗം

താഴെ നൽകിയിട്ടുള്ളവയിൽ ഏത് പ്രസ്താവനയാണ് ശരി?

1.ഭയക്കുമ്പോള്‍ ചില ശാരീരികപ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.

2.ഈ സന്ദര്‍ഭത്തില്‍ ശാരീരികപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സ്വതന്ത്രനാഡീവ്യവസ്ഥയുടെ ഭാഗം സിംപതറ്റിക് വ്യവസ്ഥയാണ്.

3.സിംപതറ്റിക് വ്യവസ്ഥയുടെ പ്രവർത്തനത്താൽ ഹൃദയമിടിപ്പ് കൂടുന്നു, ഗ്ലൈക്കൊജനെ ഗ്ലൂക്കോസാക്കുന്നു, ഉമിനീര്‍ ഉത്പാദനം കുറയുന്നു.

ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്ക് വഹിക്കുന്ന തലച്ചോറിലെ ഭാഗം ?