Challenger App

No.1 PSC Learning App

1M+ Downloads
തൊഴിൽ ചെയ്ത് സമ്പാദിക്കുന്നതിന്റെ പ്രാധാന്യവും സ്വാശ്രയശീലവും ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായിരിക്കണം എന്നഭിപ്രായപ്പെട്ടത് ആര് ?

Aരവീന്ദ്രനാഥ ടാഗോർ

Bസ്വാമി വിവേകാനന്ദൻ

Cമഹാത്മാഗാന്ധി

Dഅരബിന്ദഘോഷ്

Answer:

C. മഹാത്മാഗാന്ധി

Read Explanation:

മഹാത്മാഗാന്ധി 

  • ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി ഒരു മികച്ച വിദ്യാഭ്യാസ ചിന്തകൻ കൂടിയായിരുന്നു. 
  • ഗാന്ധിജി വിഭാവനം ചെയ്ത് വിദ്യാഭ്യാസ പദ്ധതിയാണ് നയി താലിം (അടിസ്ഥാന വിദ്യാഭ്യാസം) അഥവാ വാർധാ പദ്ധതി
  • തൊഴിൽ ചെയ്ത് സമ്പാദിക്കുന്നതിന്റെ പ്രാധാന്യവും സ്വാശ്രയശീലവും ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായിരിക്കണം. 
  • നൈസർഗ്ഗിക താത്പര്യമില്ലാത്ത വിദ്യാർതികളിൽ പഠന താത്പര്യം ജനിപ്പിക്കാനുതകുന്ന പഠനാനുഭവങ്ങൾ നൽകാൻ അദ്ധ്യാപകന് സാധിക്കണം.
  • കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാകണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു. 
  • ശരീരവും മനസ്സും ഏകോപിപ്പിക്കുന്ന കാര്യക്ഷമതയോടെയുള്ള പ്രവർത്തനത്തിന് കൈത്തൊഴിൽ പരിശീലനം സഹായിക്കുന്നു. 
  • ഒപ്പം കുട്ടികളിൽ സ്വാശ്രയ ശീലം വളർത്താനും കെെത്തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സഹായിക്കുന്നു. 

 


Related Questions:

ആദ്യത്തെ നഴ്സറി സ്കൂൾ സ്ഥാപിച്ചത് ആര് ?
സൈക്ക് (psyche) എന്ന പദത്തിൻറെ അർത്ഥം ?
പ്രകൃതിയ്ക്ക് പ്രാധാന്യം നൽകുന്ന പ്രകൃതിവാദത്തിന്റെ രൂപം ഏത് ?
കാഴ്ച സംബന്ധിച്ച വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ലാസ് തല വിജയം ഉൾക്കൊള്ളൽ വിദ്യാഭ്യാസരീതിയിൽ കുട്ടി നേടുന്ന പ്രാവീണ്യം ഫലപ്രദമാകുന്നത്?
Which domain involves visualising and formulating experiments designing instruments and machines relating objects and concepts in new ways ?