App Logo

No.1 PSC Learning App

1M+ Downloads
തോണ്ഡെക്കിന്റെ അഭിപ്രായത്തിൽ വിവിധ പഠന സന്ദർഭങ്ങളിൽ പൊതുവായ സമാന ഘടകങ്ങളുടെ എണ്ണം കൂടിയാൽ പഠനപ്രസരണം ?

Aകൂടും

Bകുറയും

Cമാറ്റമില്ല

Dആദ്യം കൂടും പിന്നെ കുറയും

Answer:

A. കൂടും

Read Explanation:

എഡ്വേർഡ് ലി തോൺഡൈക്ക് (Edward Lee Thorndike) (1874-1949):

  • അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ പ്രൊഫസർ ആയിരുന്നു ഇദ്ദേഹം.
  • ശ്രമ-പരാജയ സിദ്ധാന്തത്തിന്റെ വക്താവ് എന്നറിയപ്പെടുന്നത് തോഡൈക്ക് ആണ്. 

ശ്രമ-പരാജയ സിദ്ധാന്തം (Trial and Error Theory):

  • ചോദകവും (Stimulus -s) പ്രതികരണവും (Response-R) തമ്മിലുള്ള സംയോഗ്മാണ്, ഈ പഠനത്തിന്റെ അടിസ്ഥാനം.
  • ഇത്തരത്തിലുള്ള സംയോഗത്തെ, സംബന്ധം (Connection) എന്നു പറയുന്നു. അതിനാൽ, ഈ സിദ്ധാന്തത്തെ സംബന്ധ വാദം (Connectionism) എന്നും, ബന്ധ സിദ്ധാന്തം (Bond Theory) എന്നും അറിയപ്പെടുന്നു.   
  • ചോദക - പ്രതികരണങ്ങൾ ശക്തിപ്പെടുകയോ, ക്ഷയിക്കുകയോ ചെയ്യുന്നത് ശീല രൂപീകരണത്തിനോ, ശീല നിഷ്കാസനത്തിനോ കാരണമാകുന്നു. 
  • തെറ്റുകൾ വരുത്തിയിട്ട്, പിന്നീട് അത് തിരുത്തിയാണ് പഠനം നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
  • അതിനാൽ ഈ സിദ്ധാന്തത്തെ ശ്രമ-പരാജയ സിദ്ധാന്തം (Trial and Error Theory) എന്നും അറിയപ്പെടുന്നു.

 

പ്രതികരണം:

      ചോദകം മൂലം, ജീവിയിൽ വരുന്ന മാറ്റമാണ് പ്രതികരണം.

ഉദാഹരണം:

  • ഭക്ഷണം കാണുമ്പോൾ വായിൽ ഉമിനീർ വരുന്നു.
  • ഭക്ഷണം ചോദകവും (s), ഉമിനീർ പ്രതികരണവും (R) ആണ്.
  • ഈ ചോദകം അതിന്റെ പ്രതികരണത്തോട് SR ബന്ധം പുലർത്തുന്നു.

 

തോൺഡൈക്കിന്റെ പരീക്ഷണം:

  • ശ്രമ-പരാജയ പരീക്ഷണം തോൺഡൈക്ക് നടത്തിയത് പൂച്ചയിലാണ്.
  • അതിനാൽ, ഈ പരീക്ഷണത്തെ പ്രശ്ന പേടകത്തിലെ പൂച്ച എന്നറിയപ്പെടുന്നു.

 

പരീക്ഷണം ഘട്ടം ഘട്ടമായി:

  1. അദ്ദേഹം വിശക്കുന്ന ഒരു പൂച്ചയെ ഒരു പ്രശ്ന പേടകത്തിൽ അടച്ചു.
  2. പേടകത്തിന് പുറത്ത് പൂച്ചയ്ക്ക് കാണത്തക്ക വിധത്തിൽ, മത്സ്യക്കഷണം വച്ചു.
  3. മത്സ്യത്തിന്റെ ഗന്ധം, പൂച്ചയ്ക്ക് ചോദകമായി പ്രവർത്തിക്കുകയും, മത്സ്യത്തിന്റെ അടുത്തെത്താൻ കൂടിന് പുറത്തിറങ്ങാനുള്ള ശ്രമത്തിലേർപ്പെടുകയും ചെയ്യുന്നു.
  4. അസ്വസ്ഥനായി കൂട്ടിൽ ഓടി നടന്ന പൂച്ച യാദൃശ്ചികമായി കൂടു തുറക്കുന്ന കൊളുത്തിൽ തട്ടുകയും, കൂട് തുറക്കുകയും ചെയ്യുന്നു.
  5. കൂടിന് പുറത്തു വന്ന പൂച്ച, മത്സ്യം തിന്നുന്നു.
  •  

പരീക്ഷണതിന്റ്റെ അനുമാനം: 

    ഈ പരീക്ഷണം ആവർത്തിച്ചപ്പോൾ, പൂച്ച കൂട്ടിന് പുറത്ത് വരാൻ എടുക്കുന്ന സമയം കുറഞ്ഞു വരുന്നതായി കണ്ടു. ആവർത്തനങ്ങളുടെ അവസാനം, പെട്ടിയിൽപ്പെട്ട ഉടനെ തന്നെ കൊളുത്ത് തുറന്ന് പുറത്തെത്താൻ പൂച്ചയ്ക്ക് കഴിഞ്ഞു.

     ഇവിടെ കൂട് തുറക്കാനുള്ള ശ്രമത്തിലെ ശരിയായ ചലനങ്ങൾ മാത്രം സ്വീകരിക്കുകയും, തെറ്റായ ചലനങ്ങൾ നിരാകരിക്കുകയുമാണ് ചെയ്തത്.

 

Note:

     ഈ നിരീക്ഷണത്തിലൂടെ അദ്ദേഹം സിദ്ധാന്തിക്കുന്നത്, പല തവണ ശ്രമ-പരാജയം നടക്കുമ്പോൾ, ശരിയായ പഠനം നടക്കുന്നു എന്നാണ്.

 

ബന്ധ സിദ്ധാന്തത്തിന്റെ പ്രസക്തി:

  1. പ്രശംസ / സമ്മാനം എന്നിവ പ്രതികരണത്തെ / പഠനത്തെ പ്രബലപ്പെടുത്തുന്നതിന് സഹായിക്കുന്നു.
  2. Thorndike, തന്റെ സിദ്ധാന്തത്തിലൂടെ സന്നദ്ധതയുടെ (Readiness) പ്രാധാന്യം ഊന്നി പറയുന്നു.

 

തോൺഡൈക്കിന്റെ പഠന നിയമങ്ങൾ / പഠന ത്രയം (Trilogy of learning):

  1. സന്നദ്ധതാ നിയമം (Law of Readiness)
  2. ആവർത്തന നിയമം / അഭ്യാസ നിയമം (Law of Exercise)
  3. ഫല നിയമം / പരിണാമ നിയമം (Law of effect)

 

സന്നദ്ധതാ നിയമം (Law of Readiness):

  • ഏതൊരു പ്രവർത്തനത്തിനും സന്നദ്ധത ആവശ്യമാണ്.
  • പഠിതാവ് സന്നദ്ധനായിരിക്കുമ്പോൾ, പ്രവർത്തിച്ചാൽ ഫലം തൃപ്തി ജനകമായിരിക്കും.
  • എന്നാൽ, സന്നദ്ധത ഇല്ലാതെ പ്രവർത്തിക്കുന്നതും, സന്നദ്ധനായിരിക്കുമ്പോൾ പ്രവർത്തിക്കാതിരിക്കുന്നതും, അസ്വാസ്ഥ്യ ജനകമായിരിക്കും.
  • ഇതാണ് സന്നദ്ധതാ നിയമത്തിൽ പരാമർശിക്കുന്നത്.

 

ആവർത്തന നിയമം / അഭ്യാസ നിയമം (Law of Exercise):

  • ഒരു സന്ദർഭവും, അതിനോടുള്ള പ്രതികരണവും ആവർത്തിക്കുന്നതിനനുസരിച്ച്, SR ബന്ധം ദൃഢമാകുന്നു.
  • അതായത് അഭ്യാസം കൊണ്ട്, നൈപുണികൾ വികസിക്കുകയും, അഭ്യസിക്കാതിരുന്നാൽ, ക്ഷയിക്കുകയും ചെയ്യുന്നു.

ഫലനിയമം /പരിണാമ നിയമം (Law of Effect):

  • ഒരു പ്രവർത്തനത്തിന്റെ ഫലം തൃപ്തികരവും, സന്തോഷദായകവുമായിരുന്നാൽ, വീണ്ടും പ്രവർത്തിയിലേർപ്പെടാൻ അത് വ്യക്തിയെ പ്രേരിപ്പിക്കും.
  • S-R ബന്ധത്തിന്റെ ശക്തി കൂടുന്നതും, കുറയുന്നതും അവയുടെ അനന്തര ഫലങ്ങളെ ആശ്രയിച്ചിരിക്കും.

 

ഫലനിയമം രണ്ട് തരം:

  1. പ്രയോഗ നിയമം (Law of Use): പരിശീലനം കൊണ്ട് S-R ബന്ധത്തിലുണ്ടാകുന്ന ശക്തി
  2. പ്രയോഗരാഹിത്യ നിയമം (Law of Disuse): പരിശീലനത്തിന്റെ അഭാവത്തിൽ S-R ബന്ധത്തിലുണ്ടാകുന്ന ശക്തിക്കുറവ്. 

 

 


Related Questions:

പഠനത്തെ നിയന്ത്രിക്കുന്ന മനഃശ്ശാസ്ത്ര തത്വങ്ങൾക്ക് ഊന്നൽ നൽകിയത് ?
താഴെ പറയുന്നവരിൽ സാമൂഹ്യജ്ഞാനനിർമാതാവായി അറിയപ്പെടുന്നത് ?
Comprehensive evaluation in CCE refers to as a assessing which domains of a students development ?
Ausubel emphasized which method of teaching?

In learning the learner selects a correct response out of a large number of possible ones and connects it with the appropriate stimulus .Identify the theory

  1. Classical conditioning
  2. trial and error theory
  3. operant theory
  4. all of the above