Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്റെ വൈഷ്ണവ - ശൈവ ശാഖകൾക്കു നേതൃത്വം നൽകിയത് :

Aആഴ്വാർമാരും നായനാർമാരും

Bസ്നാനിക്കന്മാരും തമ്പുരാന്മാരും

Cശ്രീവളളിക്കുട്ടി മഠവും കാടകോവിലും

Dകബീർദാസും തുളസീദാസും

Answer:

A. ആഴ്വാർമാരും നായനാർമാരും

Read Explanation:

Bhakti Movement

Screenshot 2025-05-01 230724.jpg

  • ദൈവഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ രൂപംകൊണ്ട ഭക്തിപ്രസ്ഥാനം കേരളത്തിൽ ഉടലെടുക്കുന്നത് 7, 8 നൂറ്റാണ്ടുകളിലാണ്

  • ഭക്തിപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയത് 15-ാം നൂറ്റാണ്ടു മുതൽ 17-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലാണ്.

  • ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്റെ വൈഷ്ണവ - ശൈവ ശാഖകൾക്കു നേതൃത്വം നൽകിയത് - ആഴ്വാർമാരും നായനാർമാരും

  • വിഷ്ണുവിനെ ആരാധിക്കുന്ന വിഭാഗം - ആഴ്വാർന്മാർ

  • ശിവനെ ആരാധിക്കുന്ന വിഭാഗം - നായനാർമാ

  • ആഴ്വാർ - 12 പേർ

  • നായനാർ - 63 പേർ

  • ആഴ്വാർമാരുടെയും നായനാർമാരുടെയും കൂട്ടത്തിൽ ഉണ്ടായിരുന്ന സന്യാസിനിമാർ :-

ആണ്ടാൾ (വൈഷ്ണവ സന്ന്യാസിനി),

കാരയ്ക്കൽ അമ്മയാർ (ശൈവഭക്ത)

  • കേരളീയനായ ആഴ്വാർ - കുലശേഖര ആഴ്വാർ

  • കുലശേഖര ആഴ്വാരുടെ സംസ്കൃത കൃതി - മുകുന്ദമാല

  • 'പെരുമാൾതിരുമൊഴി' രചിക്കാൻ കുലശേഖർ ആഴ്വാർ ഉപയോഗിച്ച ഭാഷ - തമിഴ്

  • തമിഴിൽ രാമായണം രചിച്ചത് - കമ്പർ

  • കമ്പർക്ക് രാമായണം രചിക്കാൻ പ്രചോദനം നൽകിയ കൃതി - പെരുമാൾതിരുമൊഴി

ആഴ്വാർ വിഷ്ണുസേവകന്മാരെ ദേവന്മാരായും വിഷ്ണുസേവയെ ജീവിത സാഫല്യമായും പരിഗണിച്ചു.

“അവരുടെ പാദപാംസുക്കൾ ഞാൻ ആദരപൂർവ്വം നെറ്റിയിലണിയുന്നു"

പെരുമാൾ തിരുമൊഴി


Related Questions:

Sankaranarayanan, a famous astronomer during the reign of the Perumals wrote Sankaranarayaneeyam, a book on ................
കൊല്ലവർഷം ആരംഭിക്കുന്നത് :
Perumals ruled over Kerala from 800 CE to 1122 CE with their capital at Mahodayapuram in present-day ________.

പഴശ്ശി കലാപവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?

  1. കോട്ടയം പ്രദേശത്തെ നികുതി പിരിക്കാനുള്ള അവകാശം പഴശ്ശിയുടെ അമ്മാവനായ കുറുമ്പ്രനാട്ട് രാജക്ക് നൽകിയത് കലാപകാരണമായി.
  2. ഗോത്രവർഗ്ഗക്കാരായ കുറിച്യരുടേയും കുറുമ്പരുടെയും സഹായം കലാപ ത്തിന് ലഭിച്ചു
  3. വയനാട്ടിലെ കോൽക്കാരുടെ സഹായത്തോടെ ബ്രിട്ടീഷുകാർ പഴശ്ശിയുടെ താവളം കണ്ടെത്തി.
  4. തിരുവിതാംകൂറിലെ രാജാവായിരുന്നു പഴശ്ശിരാജ
    മധ്യകാല കേരളത്തിൽ ഉണ്ടായിരുന്ന സിറിയൻ ക്രിസ്ത്യാനികളുടെ കച്ചവട സംഘങ്ങളാണ് _____ .