App Logo

No.1 PSC Learning App

1M+ Downloads
ദത്താവകാശ നിരോധന നയം ഇന്ത്യയിൽ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര്?

Aഡൽഹൗസി

Bമിന്റോ

Cമൗണ്ട് ബാറ്റൻ

Dവെല്ലസ്ലി

Answer:

A. ഡൽഹൗസി

Read Explanation:

ഇന്ത്യയിലെ ബ്രിട്ടിഷ്സാമ്രാജ്യത്തിന്റെ വികസനത്തിനുവേണ്ടി 1848ന്മുതൽ 1856 വരെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് ദത്തപഹാരനയം അഥവാ ദത്തവകാശനിരോധന നയം, (Doctrine of lapse). യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്തപഹാര നയത്തിലൂടെ ഡൽഹൗസി പ്രഭുവിനു കഴിഞ്ഞു. ദത്തപഹാരനയം അനുസരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രഭാവത്തിൻ കീഴിലായിരുന്ന ഒരു സാമന്തരാജ്യത്തിലെ (Dependent State) ഭരണാധികാരി അയോഗ്യനാണെന്ന് തെളിയുകയാണെങ്കിലോ മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിലോ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.


Related Questions:

RTI ആക്ട് സെക്ഷൻ 2 (f) ൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം ?
What is the assistance to be given to the elderly, per person per month, after the age of 60 years, under the "Jiyo Parsi' Scheme with effect from 22 October 2021?
കേരള വനിതാ കമ്മിഷൻ നിയമം നിലവിൽ വന്നത്?
2012-ലെ കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരമുള്ള കുറ്റം പ്രത്യേക കോടതി വിചാരണ ചെയ്‌തശേഷം. ഇരയായ കുട്ടിയുടെ തെളിവുകൾ ഇനിപ്പറയുന്ന പരിധിക്കുള്ളിൽ രേഖപ്പെടുത്തണം.
ഒരു പോലീസ് ഉദ്യോഗസ്ഥൻ ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യ സ്ഥലത്തോ നടക്കുന്ന ഏതെങ്കിലും പോലീസ് പ്രവർത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റിക്കാർഡുകൾ നിയമവിധേയമായി എടുക്കുന്നതിനെ തടയാൻ പാടുള്ളതല്ല എന്ന് പറയുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ് ?