Challenger App

No.1 PSC Learning App

1M+ Downloads
ദേശീയപതാകയിലെ നിറങ്ങൾ മുകളിൽ നിന്ന് താഴോട്ട് യഥാക്രമം :

Aകുങ്കുമം, വെള്ള, പച്ച

Bപച്ച, വള്ളം കുങ്കുമം

Cകുങ്കുമം , പച്ച, വെള്ള

Dവെള്ള, കുങ്കുമം, പച്ച

Answer:

A. കുങ്കുമം, വെള്ള, പച്ച

Read Explanation:

മുകളിൽ കുങ്കുമ നിറം, മദ്ധ്യഭാഗത്ത് വെള്ള, താഴെ പച്ച നിറം. വെള്ളയിൽ നീല നിറത്തിലുള്ള ചക്രം.

ഇന്ത്യയുടെ ത്രിവർണ പതാകയ്ക്ക് ഒരു കോഡുണ്ട്. ഓരോ നിറത്തിനും ഓരോ അർത്ഥമുണ്ട്.

  • മുകളിലെ കുങ്കുമ നിറം സൂചിപ്പിക്കുന്നത് ധീരതയെയും ത്യാഗത്തെയുമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി നടന്ന ധീരമായ പോരാട്ടങ്ങളുടെയും രക്തസാക്ഷികളുടെയും ഒരു ഓർമ്മപ്പെടുത്താലാണിത്.
  • മദ്ധ്യഭാഗത്തുള്ള വെള്ള നിറം സൂചിപ്പിക്കുന്നത് സത്യത്തെയും സമാധാനത്തെയുമാണ്.
  • താഴെയുള്ള പച്ച നിറം സമൃദ്ധിയെ സൂചിപ്പിക്കുന്നു.

 

മദ്ധ്യഭാഗത്തുള്ള നീലനിറത്തിലുള്ള ചക്രം ഉത്തർ പ്രദേശിലെ സാരാനാഥിലുള്ള അശോക സ്തംഭത്തിൽ നിന്നെടുത്തതാണ്. 24 ആരക്കാലുകളുണ്ട്. ഇത് ധർമ്മത്തെ സൂചിപ്പിക്കുന്നു.


Related Questions:

ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വി. വി. ഐ. പി. വിമാനങ്ങളിൽ ഉപയോഗിക്കുന്ന പതാകയുടെ അളവ്
ഇന്ത്യയുടെ ദേശീയ കലണ്ടർ _____ അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് ?
ഇന്ത്യൻ ദേശീയഗാനം അംഗീകരിച്ചതെപ്പോൾ ?
" ഒരു പതാക നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകം മാത്രമല്ല, എല്ലാ ജനങ്ങളുടെയും സ്വാതന്ത്ര്യമാണ്." - എന്ന് അഭിപ്രായപ്പെട്ടതാര് ?
ദേശീയ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന “സത്യമേവ ജയതേ' എന്ന വാക്യം ഏത് ലിപിയിലാണ് എഴുതിയിരിക്കുന്നത്?