Challenger App

No.1 PSC Learning App

1M+ Downloads

ദേശീയ പട്ടികവർഗ്ഗ കമ്മീഷനുമായി (NCST) ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

i. 2003ലെ ഭരണഘടന 89-)o ഭേദഗതി നിയമം വഴി രൂപീകരിച്ചത്

ii. ചെയർമാനും വൈസ് ചെയർമാനും യഥാക്രമം കേന്ദ്രബജറ്റ് മന്ത്രി, സഹമന്ത്രി എന്നീ പദവികൾ നൽകി ആദരിച്ചിട്ടുണ്ട്

iii.കമ്മ്യൂണിറ്റിക്കായി നൽകിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാനും നിരീക്ഷിക്കാനും ഉള്ള അധികാരം.

 

Ai and ii only

Bii and iii only

Cമുകളിൽ പറഞ്ഞതെല്ലാം

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

D. മുകളിൽ പറഞ്ഞവ ഒന്നുമല്ല

Read Explanation:

ദേശീയ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ

  • 1990ലെ 65-)o ഭരണഘടന ഭേദഗതി പ്രകാരം ദേശീയ സംയുക്ത പട്ടികജാതി -പട്ടികവർഗ്ഗ കമ്മീഷൻ 1992 മാർച്ച് 12ന് നിലവിൽ വന്നു
  • ദേശീയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ : ശ്രീ രാംധർ
  • സംയുക്ത പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷനെ വിഭജിച്ച് ദേശീയ പട്ടികജാതി കമ്മീഷനും പട്ടികവർഗ്ഗ കമ്മീഷനും രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തത് 2003ലെ 89-)o ഭരണഘടന ഭേദഗതി വഴിയാണ്.

ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ

  • 2004-ൽ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നു.
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ഒരു കോൺസ്റ്റിറ്റ്യൂഷണൽ ബോഡി (ഭരണഘടന സ്ഥാപനം) ആണ്.
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷനെ കുറിച്ച് അനുച്ഛേദം 338A-ൽ പ്രതിപാദിക്കുന്നു.
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ 5 അംഗങ്ങൾ ആണ് ഉള്ളത്.
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നു വർഷമാണ്.
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ പ്രഥമ അധ്യക്ഷൻ: കൺവർ സിംഗ്
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം : ലോക് നായക് ഭവൻ

Related Questions:

National Commission for Minority Educational Institutions നിലവിൽ വന്ന വർഷം ഏതാണ് ?
ദേശീയ പിന്നാക്ക വിഭാഗങ്ങൾക്കുള്ള കമ്മീഷൻ പാർലമെന്റ് നിയമത്തിലൂടെ സ്ഥാപിതമായ വർഷം ഏത്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. സംസ്ഥാന വനിതാ കമ്മീഷൻ രൂപീകരിച്ചത് 1996 ൽ ആണ്
  2. വനിതാ കമ്മീഷൻ്റെ ആദ്യത്തെ അധ്യക്ഷ ബാലാമണിയമ്മ ആയിരുന്നു
  3. 2023 ജനുവരിയിൽ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് പി സതീ ദേവിയാണ്
    To whom does the National Commission for Women submit its annual report?
    കർഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയാര് ?