App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത്

A2002

B2005

C2012

D2007

Answer:

D. 2007

Read Explanation:

ദേശീയ ബാലാവകാശ കമ്മീഷൻ

  • 2005ലെ പാർലമെന്റിന്റെ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ആക്ട് പ്രകാരം 2007ൽ സ്ഥാപിതമായ ഒരു ജുഡീഷ്യൽ ബോഡിയാണ് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്.

  • ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന കുട്ടികളുടെ അവകാശ സംരക്ഷണ നിർദ്ദേശങ്ങളും, കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ കൺവെൻഷനിലെ കുട്ടികളുടെ അവകാശ പ്രഖ്യാപനം ഉൾക്കൊണ്ടുമാണ് ഇതിന്റെ രൂപീകരണം.

  • കേന്ദ്ര ഗവൺമെന്റിന്റെ വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിലാണ് NCPCR പ്രവർത്തിക്കുന്നത്.

  • ഇന്ത്യയിലെ എല്ലാ നിയമങ്ങളും, ഗവൺമെൻറ് കൈക്കൊള്ളുന്ന പദ്ധതികളും ഭരണഘടനയിലും, യുഎൻ ബാലാവകാശ കൺവെൻഷിനിലും പരാമർശിക്കുന്ന കുട്ടികളുടെ അവകാശങ്ങളുമായി യോജിച്ചുപോകുന്നുണ്ടെന്ന് NCPCR ഉറപ്പുവരുത്തുന്നു.

  • 0 നും 18 നും ഇടയിൽ പ്രായമുള്ളവരെയാണ് NCPCR കുട്ടികളായി നിർവചിച്ചിരിക്കുന്നത്.

  • രാജ്യത്തിലെ മുഴുവൻ കുട്ടികൾക്ക് വേണ്ടിയാണ് കമ്മീഷൻ നിലകൊള്ളുന്നത് എങ്കിലും,സമൂഹത്തിലെ ഏറ്റവും നിസ്സഹായരായ വിഭാഗങ്ങളിൽപ്പെട്ട കുട്ടികളിൽ പ്രത്യേക ശ്രദ്ധ കമ്മീഷൻ കേന്ദ്രീകരിക്കുന്നു.

Related Questions:

റിഫോംസ് കമ്മിഷണറായ ആദ്യത്തെ ഇന്ത്യക്കാരൻ?

1990ലെ ദേശീയ വനിത കമ്മീഷൻ നിയമത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?

  1. കരാർ അവകാശങ്ങളുടെയോ ബാധ്യതകളുടെയോ ലംഘനം പോലുള്ള സിവിൽ സ്വഭാവമുള്ള ഹർജികൾ കമ്മീഷനിൽ പരിഗണിക്കില്ല.
  2. ഒരു വലിയ സ്ത്രീ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉൾപ്പെടുന്ന വ്യവഹാരങ്ങൾക്ക് കമ്മീഷൻ ധനസഹായം നൽകും.
  3. കമ്മീഷൻ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന്റെ ആസൂത്രണ പ്രക്രിയകളിൽ പങ്കെടുക്കുകയും ഉപദേശിക്കുകയും ചെയ്യും.
    ലിബർഹാൻ കമ്മിഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്?
    23-ാമത് കേന്ദ്ര നിയമ കമ്മീഷൻ്റെ അധ്യക്ഷൻ ആര് ?

    താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

    1. ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ​​ജോഷി എന്നിവർ നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളാണ്.

    2. തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇസിഐ പരിശോധിക്കുന്നു.

    3. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനത്തിനും പരിശീലനത്തിനും ഇസിഐ ഉത്തരവാദിയാണ്.