App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ?

Aജസ്റ്റിസ്. കെ.ജി. ബാലകൃഷ്ണൻ

Bജസ്റ്റിസ്. രംഗനാഥ മിശ്ര

Cജസ്റ്റിസ്. എ.എസ്. ആനന്ദ്

Dജസ്റ്റിസ്. എ.എൻ. റായ്

Answer:

B. ജസ്റ്റിസ്. രംഗനാഥ മിശ്ര

Read Explanation:

  • രംഗനാഥ് മിശ്ര (25 നവംബർ 1926 - 13 സെപ്റ്റംബർ 2012) ഇന്ത്യയുടെ 21-ാമത് ചീഫ് ജസ്റ്റിസായിരുന്നു, 1990 സെപ്റ്റംബർ 25 മുതൽ 1991 നവംബർ 24 വരെ സേവനമനുഷ്ഠിച്ചു.

  • ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാനുമായിരുന്നു അദ്ദേഹം.

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട ബഹറുൽ ഇസ്ലാമിന് ശേഷം രാജ്യസഭാംഗമാകുന്ന രണ്ടാമത്തെ സുപ്രീം കോടതി ജഡ്ജിയാണ് അദ്ദേഹം.

  • 1993 സെപ്റ്റംബർ 28 ൽ ഓർഡിനൻസിലൂടെ നിലവിൽ വന്ന മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.

ഘടന

  • മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 ന്റെ 3 -ആം വകുപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം കൊടുക്കുന്നത്.

  • ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും പ്രവർത്തിക്കുന്നു.

  • ദേശീയ കമ്മീഷന്റെ അധ്യക്ഷൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാൾ ആയിരിക്കണം.

  • അധ്യക്ഷന് പുറമേ നാല് അംഗങ്ങൾകൂടി കമ്മീഷനിലുണ്ടാവണെന്ന് നിയമം അനുശാസിക്കുന്നു.

  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ- വിജയഭാരതി സയാനി (ആക്ടിങ് )


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം നിർവ്വഹിച്ചിട്ടില്ലാത്ത വ്യക്തി?
താഴെപ്പറയുന്നവയിൽ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയിൽ ഉൾപ്പെടാത്തത് ഏത് ?
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർ പേഴ്‌സന്റെയും അംഗങ്ങളുടെയും നിയമനം ഗവർണർ നടത്തുന്നതിന് ശിപാർശ ചെയ്യേണ്ടുന്ന കമ്മിറ്റിയിൽ അംഗമല്ലാത്ത വ്യക്തി ചുവടെ പറയുന്നതിൽ ആരാണ്?

മനുഷ്യാവകാശ സംരക്ഷണ നിയമത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ?

  1. 1993 സെപ്റ്റംബർ 28  മുതൽ മുൻകാലപ്രാബല്യത്തോടെ നിലവിൽവന്നു.  
  2. മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ്  22 ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നത്. 
  3. മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ്  2(1)d  ആണ് മനുഷ്യാവകാശങ്ങളെ നിർവചിക്കുന്നത്.  
    ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാരാണ് ?