ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത്?Aകേന്ദ്ര സർക്കാരിന്Bസംസ്ഥാന സർക്കാരിന്Cപ്രസിഡന്റ്Dഇവരാരുമല്ലAnswer: A. കേന്ദ്ര സർക്കാരിന് Read Explanation: ദേശീയ വനിതാ കമ്മീഷൻ 1990 ലെ നാഷണൽ കമ്മീഷൻ ഫോർ വിമെൻ ആക്ടിനു കീഴിൽ 1992 ജനുവരി 31-ന് നിലവിൽ വന്നു. ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. ചുമതലകൾ സ്ത്രീകൾക്ക് ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ ഉറപ്പുവരുത്തുക, നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കുകയും ഭേദഗതികൾ നിർദേശിക്കുകയും ചെയ്യുക സ്ത്രീകളുടെ പരാതികളിൽ വേഗത്തിൽ തീർപ്പുണ്ടാക്കുക ചെയർപേഴ്സണും അഞ്ച് അംഗങ്ങളുമാണ് കമ്മീഷനിലുള്ളത്. മൂന്നുവർഷമോ 65 വയസ്സോ ഏതാണോ ആദ്യം അതാണ് ഒരംഗത്തിന്റെ കാലാവധി. ആദ്യ ചെയർപേഴ്സൺ ജയന്തി പട്നായിക് ആയിരുന്നു. ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗം - അലോക് റാവത്ത് ദേശീയ വനിതാ കമ്മീഷന്റെ ചെയർപേഴ്സൺ പദവി രണ്ട് തവണ വഹിച്ച വനിത – ഗിരിജാ വ്യാസ് ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം - രാഷ്ട്ര മഹിള ന്യൂഡൽഹിയാണ് ആസ്ഥാനം. Read more in App