App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്ന വർഷം ഏതാണ് ?

A2005 ജൂൺ 13

B2005 ജൂലൈ 13

C2005 ഒക്ടോബർ 13

D2005 ഓഗസ്റ്റ് 13

Answer:

A. 2005 ജൂൺ 13

Read Explanation:

ദേശീയവിജ്ഞാന കമ്മീഷൻ

  • അറിവില്‍ അധിഷ്ഠിതമായ ഒരു നല്ല സമൂഹത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ പ്രധാന ലക്ഷ്യം.
  • ദേശീയവിജ്ഞാന കമ്മീഷൻ നിലവിൽ വന്നത് : 2005 ജൂൺ 13
  • 2005 ഒക്ടോബര്‍ 2 മുതല്‍ 2008 ഒക്ടോബര്‍ 2വരെ മൂന്നുവര്‍ഷമായിരുന്നു ആദ്യം പ്രവർത്തന കാലാവധി നിശ്ചയിച്ചിരുന്നത്.
  • പ്രധാനമന്ത്രിയുടെ ഉന്നതോപദേശക സമിതി കൂടിയായിരുന്നു ദേശീയ വിജ്ഞാന കമ്മീഷന്‍.
  • ദേശീയ വിജ്ഞാന കമ്മീഷന്റെ ആദ്യ ചെയർമാൻ : സാംപിത്രോഡ 
  • 2014 ൽ അധികാരത്തിലെത്തിയ NDA ഗവൺമെന്റ് ദേശീയ വിജ്ഞാന കമ്മീഷനെ പിരിച്ചുവിട്ടു 

ദേശീയ വിജ്ഞാന കമ്മീഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.

  • ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വൈജ്ഞാനിക വെല്ലുവിളികള്‍ നേരിടാന്‍ തക്കവണ്ണം ഭാരതത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തെ മികവുറ്റതാക്കി തീര്‍ക്കുക
  • വൈജ്ഞാനിക മേഖലയില്‍ ഭാരതത്തിന്‍റെ മത്സരബുദ്ധി വളര്‍ത്തുക
  • ശാസ്ത്ര-സാങ്കേതിക പരീക്ഷണശാലകളില്‍ വിജ്ഞാന സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുക.
  • ബൌദ്ധികാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുക.
  • കൃഷിയിലും വ്യവസായത്തിലും പുതിയ പുതിയ അറിവുകള്‍ പരീക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.
  • സര്‍ക്കാരിനെ സുതാര്യവും കഴിവുറ്റതും വിശ്വസനീയവുമായ ഒരു പ്രജാക്ഷേമ സംരംഭമാക്കി തീര്‍ക്കുന്ന വിധത്തില്‍ പുതിയ അറിവുകള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. 
  • പൊതു ജനനന്മയ്ക്കായി അറിവ് പങ്കുവെയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.


 


Related Questions:

പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വാർഷിക ആശയവിനിമയ പരിപാടി ?
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഒളിമ്പിക് വാല്യൂ എഡ്യൂക്കേഷൻ പ്രോഗ്രാം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച സംസ്ഥാനം ?

Below are some of the NKC recommendations on strategies to promote knowledge systems of traditional medicine. Select the correct one.

  1. Transform Traditional Medical Education
  2. Strengthen Research on Traditional Health Systems
  3. Strengthen Pharmacopoeial Standards
  4. Increase Quality and Quantity of Clinical Trials& Certification
  5. Digitize Traditional Knowledge
    ഇന്ത്യയിൽ ബിരുദ കാമ്പസ് തുറക്കുന്നതിന് യുജിസി അംഗീകാരം ലഭിച്ച ആദ്യത്തെ യുഎസ് സർവകലാശാല?
    കേന്ദ്ര സർവ്വകലാശാലകളിലെ അധ്യാപക നിയമനത്തിന് ആരംഭിക്കുന്ന പുതിയ റിക്രൂട്ട്മെൻ്റ് പോർട്ടൽ ?