App Logo

No.1 PSC Learning App

1M+ Downloads
ധരാതലീയ ഭൂപടത്തിൽ കിഴക്കു വശത്തേക്ക് പോകും തോറും മൂല്യം കൂടി വരുന്ന രേഖയേത് ?

Aഈസ്റ്റിങ്സ്

Bവെസ്റ്റിംഗ്‌സ്

Cനോർത്തിങ്സ്

Dസൗത്തിങ്സ്

Answer:

A. ഈസ്റ്റിങ്സ്

Read Explanation:

ധരാതലീയ ഭൂപടങ്ങൾ  (Topographic Map)

  • പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ എല്ലാ ഭൗമോ പരിതല സവിശേഷതകളെയും വളരെ സൂക്ഷ്‌മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ധരാതലീയ ഭൂപടങ്ങൾ.
  • ഇനിപ്പറയുന്ന പ്രധാനപ്പെട്ട ഭൗമോപരിതല സവിശേഷതകളാണ് ഈ ഭൂപടങ്ങളിൽ ചിത്രീകരിക്കാറുള്ളത് :
    • ഭൗമോപരിതലത്തിൻ്റെ ഉയർച്ചതാഴ്‌ചകൾ
    • നദികൾ
    • മറ്റു ജലാശയങ്ങൾ
    • വനങ്ങൾ, കൃഷിസ്ഥലങ്ങൾ
    • തരിശു ഭൂമികൾ
    • ഗ്രാമങ്ങൾ
    • പട്ടണങ്ങൾ
    • ഗതാഗത-വാർത്താ വിനിമയ മാർഗങ്ങൾ

ഈസ്റ്റിങ്സ് & നോർത്തിങ്സ്

  • ചെറിയ ഭൂസവിശേഷതകളുടെ സ്ഥാനനിർണയം ഇത്തരത്തിൽ കൃത്യമായി നടത്താൻ ചില ധരാതലീയ ഭൂപടങ്ങളിൽ വടക്ക്-തെക്ക് ദിശയിലും, കിഴക്ക്-പടിഞ്ഞാറ് ദിശയിലും ചുവന്ന രേഖകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
  • ഈ വരകളുടെ മൂല്യം അതതിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.
  • ഇവയിൽ വടക്ക്-തെക്ക് ദിശയിൽ വരയ്ക്കപ്പെട്ടിരിക്കുന്ന വരകൾ ഈസ്റ്റിങ്സ് (Eastings) എന്ന് അറിയപ്പെടുന്നു
  • കിഴക്കു വശത്തേക്ക് പോകും തോറും ഇവയുടെ  മൂല്യം കൂടി വരുന്നു
  • കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള വരകളെ നോർത്തിങ്സ് (Northings) എന്നും അറിയപ്പെടുന്നു.
  •  ഇവയുടെ മൂല്യം വടക്കുദിശയിലേക്കു പോകും തോറും കൂടിവരുന്നു.

Related Questions:

ഭൂപടങ്ങളിലെ പച്ച നിറം എന്തിനെ പ്രതിനിദാനം ചെയ്യുന്നു ?
സമുദ്ര നിരപ്പിൽ നിന്നും ഒരേ ഉയരത്തിലുള്ള പ്രദേശങ്ങളെ തമ്മിൽ യോചിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖയേത് ?
ധ്രുവപ്രദേശങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഷീറ്റുകളുടെ എണ്ണം ?
' ടോപ്പോ ' എന്നതിൻ്റെ അർത്ഥം എന്താണ് ?
1 : 50000 തോതിലുള്ള ധരാതലീയ ഭൂപടത്തിൽ കോണ്ടൂർ ഇടവേള എത്ര മീറ്റർ ?