App Logo

No.1 PSC Learning App

1M+ Downloads
ധ്രുവപ്രദേശങ്ങളിൽ താഴ്ന്നിറങ്ങുന്ന തണുത്തുറഞ്ഞ സാന്ദ്രത കൂടിയ വായു മധ്യ അക്ഷാംശപ്രദേശത്തിലേക്ക് ധ്രുവീയപൂർവവാതങ്ങളായി (Easterly winds) വീശുന്നു. ഇവ അറിയപ്പെടുന്നത് :

Aഫെറൽ കോശം

Bഹാഡ്ലി കോശം

Cവാണിജ്യ വാതങ്ങൾ

Dധ്രുവീയചംക്രമണകോശം

Answer:

D. ധ്രുവീയചംക്രമണകോശം

Read Explanation:

അന്തരീക്ഷത്തിൻ്റെ പൊതുചംക്രമണം

  • ആഗോളവാതകങ്ങളുടെ സഞ്ചാരക്രമമാണ് അന്തരീക്ഷ പൊതുസംക്രമണം (Atmospheric Circulation).

  • ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്കും തിരികെയുമുള്ള വായുവിന്റെ ചാക്രികഗതിയെ ചംക്രമണ കോശങ്ങൾ (Cells) എന്നുവിളിക്കുന്നു.

ആഗോളവാതകങ്ങളുടെ ക്രമം ആശ്രയിച്ചിരിക്കുന്ന ഘടകങ്ങൾ :

  • വിവിധ അക്ഷാംശങ്ങളിൽ അന്തരീക്ഷം ചൂടുപിടിക്കുന്നതിലെ ഏറ്റക്കുറച്ചിൽ 

  • മർദമേഖലകളുടെ ആവിർഭാവം 

  • സൂര്യൻ്റെ ആപേക്ഷികമാറ്റത്തിനനുസരിച്ച് മർദമേഖലകൾക്കുണ്ടാകുന്ന സ്ഥാനമാറ്റം 

  • വൻകരകളുടെയും സമുദ്രങ്ങളുടെയും വിതരണം 

  • ഭൂമിയുടെ ഭ്രമണം

  • ഉഷ്ണമേഖലയിലെ ചംക്രമണകോശം അറിയപ്പെടുന്നത് ഹാഡ്‌ലി ചംക്രമണകോശം (Hadley Cells)

  • മധ്യമേഖലയിലേയ്ക്ക് വീശുന്ന വാണിജ്യവാതങ്ങൾ ഡോൾഡ്രമ്മിലെത്തി മുകളിലേയ്ക്ക് ഉയരുകയും ഉയർന്ന വിതാനങ്ങളിലൂടെ ഇരുവശവുമുള്ള 30° അക്ഷാംശങ്ങളിലേക്ക് ചെന്ന് തണുത്ത് ഊർന്നിറങ്ങുകയും ചെയ്യുന്നതിൻ്റെ ഒരു ഭാഗം വീണ്ടും വാണിജ്യവാതങ്ങളായി ഭൂമധ്യരേഖയെ ലക്ഷ്യമാക്കി വീശുന്നു. 

  • ഉഷ്ണമേഖലയിലെ ഈ വായുചംക്രമണങ്ങളാണ് ഹാഡ്‌ലി സെൽ.

  • ഉപോഷ്ണ ഉച്ചമർദമേഖലയിൽ നിന്നും വീശി ഉയരുന്ന ചൂടുവായുവും ധ്രുവങ്ങളിൽ നിന്നും വീശി താഴുന്ന ശീത വായുവും മധ്യഅക്ഷാംശമേഖലയിൽ സൃഷ്‌ടിക്കുന്ന ചംക്രമണമാണ് ഫെറൽ സെൽ (Ferrel Cell)

  • ഭൗമോപരിതലത്തിൽ ഈ കാറ്റിനെ പശ്ചിമവാതമെന്ന് വിളിക്കുന്നു.

  • ധ്രുവപ്രദേശങ്ങളിൽ താഴ്ന്നിറങ്ങുന്ന തണുത്തുറഞ്ഞ സാന്ദ്രത കൂടിയ വായു മധ്യ അക്ഷാംശപ്രദേശത്തിലേക്ക് ധ്രുവീയപൂർവവാതങ്ങളായി (Easterly winds) വീശുന്നു. ഇതാണ് ധ്രുവീയചംക്രമണകോശം (Polar Cell).

  • മൂന്ന് ചംക്രമണകോശങ്ങളും ചേർന്ന് അന്തരീക്ഷത്തിന്റെ പൊതുചംക്രമണക്രമം നിശ്ചയിക്കുന്നു.



Related Questions:

ആൽപ്സ് പർവത നിര കടന്ന് വടക്കൻ താഴ്‌വാരത്തേക്ക് വീശുന്ന കാറ്റ് ?
ജർമ്മൻ ഭാഷയിലെ 'ട്രഡൻ' (Traden) എന്ന പദത്തിനർത്ഥം :
ഫെറൽ നിയമം എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ?

Consider the following statements

1. Wind moves from low pressure areas to high pressure areas.

2. Due to gravity the air at the surface is denser and hence has higher pressure.

Select the correct answer from the following codes


ഇറ്റലിയിൽ രക്തമഴയ്ക്ക് കാരണമാകുന്ന കാറ്റ് :