App Logo

No.1 PSC Learning App

1M+ Downloads
ധ്രുവപ്രദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണ് ഭൂമിക്ക് എന്ന് സ്ഥാപിച്ചത് ?

Aഗലീലിയോ ഗലീലി

Bആര്യഭടൻ

Cനിക്കോളസ് കോപ്പർനിക്കസ്

Dസർ ഐസക് ന്യൂട്ടൺ

Answer:

D. സർ ഐസക് ന്യൂട്ടൺ

Read Explanation:

ഭൂമി

  • ബി.സി.ഇ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായ തെയിൽസ് ആണ് ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 

  • ഗ്രീക്ക് തത്വചിന്തകന്മാരായ പൈഥഗോറസും അരിസ്റ്റോട്ടിലുമാണ് ഭൂമിക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ചത്. 

  • ആ കാലഘട്ടത്തിൽ ഈ ആശയത്തോട് വളരെയധികം വിയോജിപ്പുകൾ ഉണ്ടായിരുന്നു. 

  • പിന്നീട് കോപ്പർ നിക്കസ് ഈ ആശയത്തെ ശക്തമായി പിന്താങ്ങി. 

  • ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടൻ ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കല്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും ഉറച്ചുവിശ്വസിച്ചിരുന്നു. 

  • വർഷങ്ങൾക്കുശേഷം മഗല്ലൻ എന്ന നാവികന്റെ ലോകംചുറ്റിയുള്ള കപ്പൽയാത്ര ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചു. 

  • സർ ഐസക് ന്യൂട്ടൺ ഭൂമിക്ക് കൃത്യമായ ഗോളത്തിന്റെ ആകൃതിയല്ലെന്ന് കണ്ടെത്തി. 

  • ധ്രുവപ്രദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണെന്ന് അദ്ദേഹം സ്ഥാപിച്ചു.


Related Questions:

ആകാശത്തിൻ്റെ നിയമജ്ഞൻ എന്നറിയപ്പെടുന്ന കെപ്ലറുടെ പ്രശസ്ത ഗ്രന്ഥം ?
Among the following which planet takes maximum time for one revolution around the sun?
മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടത് ഏത് ഗ്രന്ഥത്തിലൂടെയാണ് :
പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം :
സൗരകേന്ദ്ര സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചതാര് ?